മോഷന്‍ ചെയറുമായി ഗോദ്‌റെജ് ഇന്റീരിയോ

മോഷന്‍ ചെയറുമായി ഗോദ്‌റെജ് ഇന്റീരിയോ

കൊച്ചി: രാജ്യത്തെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്‌റെജ് ഇന്റീരിയോ പുതിയ കസേര ‘മോഷന്‍ ചെയര്‍’ കേരള വിപണിയെ ലക്ഷ്യമാക്കി കൊച്ചിയില്‍ പുറത്തിറക്കി. ജോലിക്കാരുടെ കാര്യക്ഷമതയും ശാരീരകക്ഷമതയും മെച്ചപ്പെടുത്തുന്ന വിധത്തിലാണ് മോഷന്‍ ചെയറിന്റെ രൂപകല്‍പ്പനയും നിര്‍മാണവും.

ഗോദ്‌റെജ് ഇന്റീരിയോ മാര്‍ക്കറ്റിംഗ് (ബി2ബി) എവിപി സമീര്‍ ജോഷിയാണ് ഉല്‍പ്പന്നം കൊച്ചിയില്‍ പുറത്തിറക്കിയത്. വേഗം വളരുന്ന കേരളത്തിന്റെ ആരോഗ്യ-ശാരീരികക്ഷമത വിഭാഗത്തില്‍ ഈ നവീന ഉല്‍പ്പന്നത്തിന് മികച്ച പങ്കുവഹിക്കാനുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഉപയോക്താവിന്റെ സ്വാഭാവിക ഇരിപ്പു രീതിയില്‍ വരുന്ന മാറ്റങ്ങളോടു പ്രതികരിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള കസേരയാണ് മോഷന്‍ ചെയര്‍. മാത്രവുമല്ല, ഉപയോക്താവിന്റെ ശാരീരികക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ ശരീര നീക്കങ്ങളേയും കാര്യക്ഷമമായ ഇരിപ്പിനേയും സഹായിക്കുന്നു. ഏതു തരത്തിലുള്ള നീക്കമാണ് വേണ്ടതെന്നതിനെ ആശ്രയിച്ചു മുന്നു തലത്തില്‍ ക്രമീകരണം വരുത്തുവാന്‍ സംവിധാനമുണ്ട്.

ഒരു ദശകത്തിനു മുമ്പുള്ളതിനേ അപേക്ഷിച്ച് ഓഫീസ് ജീവനക്കാരില്‍ ഭൂരിപക്ഷവും ഇന്ന് കൂടുതല്‍ മണിക്കൂറുകള്‍ ജോലിയില്‍ മുഴുകുന്നവരാണ്. ഇത്തരത്തിലുള്ള ജോലിക്കാര്‍ക്ക് ഏറ്റവും യോജിച്ചതാണ് മോഷന്‍ ചെയര്‍.
”ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള കേരളം നവീന ഉല്‍പ്പന്നങ്ങളെക്കുറിച്ചു വളരെ അവബോധമുള്ളവരാണ്. കേരളീയര്‍ ലോകോത്തരമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ‘മോഷന്‍ ചെയറി’നു കേരളത്തില്‍ വലിയ സ്വീകാര്യതയുണ്ടാകും. ” ഗോദ്‌റെജ് ഇന്റീരിയോ മാര്‍ക്കറ്റിംഗ് (ബി2ബി) എവിപി സമീര്‍ ജോഷി പറഞ്ഞു. ആളുകളുടെ ശാരീരിക ക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനു സഹായകമായ നിരവധി ഓഫീസ് ഉല്‍പ്പന്നങ്ങള്‍ ഗോദ്‌റെജ് ഇന്റീരിയോ പുറത്തിറക്കുന്നുണ്ട്.

Comments

comments

Categories: Business & Economy