സൗദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ ഇനി പിഴ

സൗദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ ഇനി പിഴ

സൗദി: ഭക്ഷണം കഴിച്ചതിനെ ശേഷം പാഴാക്കി കളഞ്ഞാല്‍ സൗദിയില്‍ ഇനി മുതല്‍ പിഴ ഈടാക്കും. 1000 റിയാലാണ് പിഴ ചുമത്തുക. ലോകത്ത് ഏറ്റവും അധികം ഭക്ഷണം പാഴാക്കുന്ന രാജ്യമാണ് സൗദി. ഇതിനെ പരമാവധി കുറച്ച് കൊണ്ടുവരാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

സൗദി ഫുഡ് ബാങ്കാണ് തീരുമാനവുമായി രംഗത്തു വന്നിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പ്രതിവര്‍ഷം സൗദി പാഴാക്കുന്ന ഭക്ഷണം 427 ടണ്‍ ആണ്. ശിക്ഷയനുസരിച്ച് പാഴാക്കുന്ന ഓരോ കിലോ ഭക്ഷണത്തിനും 1000 റിയാല്‍ ഇനി പിഴ നല്‍കേണ്ടി വരും.

മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന് ഫുഡ് ബാങ്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, വിവാഹം, കാറ്ററിംഗ് പോലുള്ള സേവനഗ്രൂപ്പുകളുമായി മന്ത്രാലയം പ്രത്യേക കരാര്‍ ഉണ്ടാക്കും. കരാറിനു ശേഷവും ഇവര്‍ ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പിഴയ്ക്കു പുറമെ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും വിധത്തിലുള്ള നടപടികളും സ്വീകരിക്കും. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ ഭക്ഷണം പാഴാക്കുന്ന പ്രവണത കുറയ്ക്കാന്‍ കഴിയൂ എന്ന് ഫുഡ് ബാങ്ക് സെക്രട്ടറി ജനറല്‍ ഫൈസല്‍ ശോഷാന്‍ പറഞ്ഞു.

 

 

 

Comments

comments

Categories: Arabia, FK News