വ്യാപാര ഉടമ്പടി ഇളവുകള്‍; ചൈനീസ് ഇറക്കുമതി വര്‍ദ്ധിക്കും

വ്യാപാര ഉടമ്പടി ഇളവുകള്‍; ചൈനീസ് ഇറക്കുമതി വര്‍ദ്ധിക്കും

ന്യൂഡല്‍ഹി: ഇന്ത്യ ചൈനയുള്‍പ്പെടെ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉദാരമാക്കി. ഏഷ്യ പസഫിക് വ്യാപാര ഉടമ്പടിയുടെ ഭാഗമായ ഇളവുകള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്നു.

3142 ഇനം സാധനങ്ങള്‍ക്കാണ് ചുങ്കം ഇളവുചെയ്തത്. ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി ചൈന ഉദാരവത്കരിച്ചതിനു തുടര്‍ച്ചയായാണ് ഈ നടപടി. ചൈന 8500 ലേറെ സാധനങ്ങള്‍ക്കു ഡ്യൂട്ടി കുറച്ചിട്ടുണ്ട്. ഇന്ത്യ- ചൈന വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതോടെ അമേരിക്കയുടെ വ്യാപാരയുദ്ധത്തിനെതിരെയുള്ള പ്രതികരണമായി ഇതു മാറും. അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ നില്‍ക്കാനാണ് ഇരു രാജ്യങ്ങളുടേയും ശ്രമം.
അമേരിക്കയില്‍ നിന്നുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ വാങ്ങാനാരംഭിച്ചതോടെ റഷ്യയുമായി കരാറുകള്‍ പാടില്ലെന്ന നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് കൈക്കൊള്ളുന്നത്. എന്നാല്‍ വ്യാപാര രംഗത്ത് ഇന്ത്യക്ക് യാതൊരു പരിഗണനയും നല്‍കാനും അമേരിക്ക തയ്യാറാവുന്നില്ല. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമാണ് ട്രംപ് കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നത്. ചൈനയ്ക്കു പുറമേ ബംഗ്ലാദേശ്, ലാവോസ്, മംഗോളിയ, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി തീരുവക്കാണ് ഇളവ് ലഭിക്കുക.

Comments

comments

Categories: Business & Economy
Tags: india -china