കൈക്കൂലി കേസ്: വെട്ടിലായി ബീം ഇന്ത്യ

കൈക്കൂലി കേസ്: വെട്ടിലായി ബീം ഇന്ത്യ

വാഷിംഗ്ടണ്‍: ബീം ഇന്ത്യ എന്നറിയപ്പെടുന്ന ബീം ഗ്ലോബല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍(ഇന്ത്യ) യുഎസ് സൈനിക വകുപ്പിന്റെ കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്(സിഎസ്ഡി) ഉദ്യോഗസ്ഥര്‍ക്ക് 10 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍(യുഎസ്എസ്ഇസി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ബീം ഇന്ത്യയുടെ ജനകീയ വിസ്‌കി ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് കൈക്കൂലി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനിക്ക് 55 കോടി രൂപ പിഴ യുഎസ്എസ്ഇസി ചുമത്തിയിട്ടുണ്ട്.

2006 മുതല്‍ 2012 വരെ കമ്പനിയുടെ പോപ്പുലര്‍ മദ്യങ്ങളായ ടീച്ചേഴ്‌സ്, ജിം ബീം എന്നിവ പ്രൊമോട്ട് ചെയ്യാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രാദേശിക പ്രൊമോട്ടര്‍മാര്‍ വഴി വന്‍ തുക കൈക്കൂലി നല്‍കിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൈക്കൂലി നല്‍കിയത് കസ്റ്റമര്‍ സപ്പോര്‍ട്ട്, ഓഫ് ട്രേഡ് പ്രൊമോഷന്‍സ്, കമ്മീഷന്‍ എന്നീ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൈക്കൂലി നല്‍കിയെന്ന് അറിയാതിരിക്കാനും തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു ഇത്. എന്നാല്‍ ഇതുവരെ പണം സ്വീകരിച്ച ഏതെങ്കിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് റിപ്പോര്‍ട്ടില്‍ സിഎസ്ഡി മാത്രമാണ് പ്രധാന ഗുണഭോക്താവ്.

 

 

 

 

 

Comments

comments

Tags: Beam India