വരുന്നു വിലക്കിഴിവിന്റെ ഉത്സവം; ആമസോണ്‍ പ്രൈം ഡേ ജൂലൈ 16 മുതല്‍

വരുന്നു വിലക്കിഴിവിന്റെ ഉത്സവം; ആമസോണ്‍ പ്രൈം ഡേ ജൂലൈ 16 മുതല്‍

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവുമായി ആമസോണ്‍. 90 ശതമാനം വിലക്കിഴിവുമായാണ് ആമസോണ്‍ ഇത്തവണ എത്തുന്നത്. ആയിരക്കണക്കിന് ചെറുകിട ബിസിനസുകാരും സംരംഭകരും പങ്കെടുക്കുന്ന ആമസോണ്‍ പ്രൈം ഡെ ഇന്ത്യയില്‍ ജൂലൈ 16 ന് ആരംഭിക്കും. ആമോണിന്റെ ഔദ്യേഗിക വെബ്‌സൈറ്റ് പ്രകാരം ജൂലൈ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പന ആരംഭിക്കും. ജൂലൈ 18 ന് ഉച്ചയോടെ അവസാനിക്കുകയും ചെയ്യും. 36 മണിക്കൂര്‍ നീളുന്ന പ്രൈം ഡെ ഓഫരുകളാണ് ഇത്തവണ ആമസോണ്‍ ഇന്ത്യയ്ക്കായി ഒരുക്കിയത്.

വ്യത്യസ്ത ഫഌഷ് സെയില്‍ ആണ് പ്രൈം ഡെ സെയില്‍. 10 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഡിസ്‌കൗണ്ട്, ആമസോണ്‍ പേ ട്രാന്‍സാക്ഷന്‍ എന്നിവയും സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 200 പുതിയ ഉല്‍പന്നങ്ങളാണ് സെയിലിനായി എത്തുന്നത്. വില്‍പ്പനയ്ക്ക് പുറമെ ആപ്പ് മുഖാന്തരം മത്സരം സംഘടിപ്പിക്കുകയും വിജയികള്‍ക്ക് വണ്‍പ്ലസ് 6 സമ്മാനമായി നല്‍കുകയും ചെയ്യും. ജൂലൈ 3 നും 15 നും ഇടയില്‍ ഉപഭോക്താക്കള്‍ക്ക് എക്കോ ഡോട്ടസ് നേടാനുള്ള അവസരവും ഉണ്ട്. ആമസോണ്‍ ഉല്‍പന്നങ്ങളായ ഫയര്‍ ടിവി സ്റ്റിക്ക്, കമ്പനിയുടെ എക്കോ റേഞ്ച് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഉണ്ടായിരിക്കുന്നതായി ആമസോണ്‍ അധികൃതര്‍ അറിയിച്ചു.

പ്രൈം നൗ അപ്ലിക്കേഷനിലൂടെ 100 രൂപ ക്യാഷ് ബാക്ക് ഓഫര്‍, 40 ശതമാനം വരെ ഗ്ലോസറി ഉല്‍പന്നങ്ങള്‍ക്ക് ഓഫര്‍ കൂപ്പണുകള്‍, കിഴിവുകള്‍ എന്നിങ്ങനെ നീളുകയാണ് ആമോണിന്റെ പ്രൈം ഡെ ഓഫര്‍.

ഹൊണര്‍, ഐഎഫ്ബി, ആമസോണ്‍ ബേസിക്‌സ്, സെല്‍സി, പാരീസ്, ലിഗോ, ജിഎപി എന്നിവ നല്‍കിയിട്ടുള്ള ഏറ്റവും പുതിയ ലോഞ്ച് ഓഫറുകള്‍, ആകര്‍ഷണീയമായ ഡിസ്‌കൗണ്ടുകള്‍, ആമസോണ്‍ പേ ബാലന്‍സ് ലോഡ് ചെയ്യുന്നതിലൂടെ 10 ശതമാനം ക്യാഷ് ബാക്ക്, എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയാല്‍ 2000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ എന്നിങ്ങനെയാണ് ആമസോണ്‍ പ്രൈം ഡെയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

 

 

Comments

comments