വായു മലിനീകരണം പ്രമേഹത്തിന് കാരണമാകുന്നുവെന്ന് പഠനം

വായു മലിനീകരണം പ്രമേഹത്തിന് കാരണമാകുന്നുവെന്ന് പഠനം

വായു മലിനീകരണവും പ്രമേഹത്തിനു കാരണമാവുന്നതായി പുതിയ പഠനം. പ്രമേഹവും വായു മലിനീകരമവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണമാവുന്നത് അമിതവണ്ണവും വ്യായാമക്കുറവും ശരിയല്ലാത്ത ജീവിത ക്രമങ്ങളുമാണ്. എന്നാല്‍ പുതിയ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത് വായു മലിനീകരണവും പ്രമേഹത്തിന് കാരണമാകുന്നു എന്നാണ്.

2016 ല്‍ പഠനം നടത്തിയതില്‍ ഏഴില്‍ ഒരാള്‍ വീതം വായുമലിനീകരണം മൂലം പ്രമേഹത്തിന് അടിപ്പെട്ടതായി കണ്ടെത്തി. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ 3.2 മില്യണ്‍ ആളുകള്‍ക്ക് ഡയബറ്റിക്‌സിന് കാണമാവുന്നത് വായു മലിനീകരണമാണ്. അതായത് മൊത്തം പ്രമേഹ രോഗികളുടെ പതിനാല് ശതമാനം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും അധികം മലിനമായ 20 നഗരങ്ങളില്‍ 14 എണ്ണം ഇന്ത്യയിലാണ്. മലിനീകരണം ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം കുറയ്ക്കാന്‍ കാരണമാവുന്നു. ഇത് പ്രമേഹത്തിന് ഇടയാക്കുന്നു. മലിനീകരണം് പ്രമേഹ രോഗികളില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രമേഹ രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ അനൂപ് മിശ്ര പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളേക്കാള്‍ മലിനീകരണത്തില്‍ ഇന്ത്യക്കാരുടെ വീഴ്ച കൂടുതല്‍ രൂക്ഷമാണെന്നും മിശ്ര പറയുന്നു.

1.7 ദശലക്ഷം ആളുകളില്‍ 8.5 വര്‍ഷങ്ങളായി നടത്തിയ പഠനത്തിലാണ് ലാന്‍സെറ്റ് ഇത് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ വായു മലിനീകരണം ഉള്ള വടക്കേ ഇന്ത്യന്‍ നഗരങ്ങളിലാണ് പ്രമേഹത്തിന്റെ വര്‍ദ്ധനവും കാണിക്കുന്നതെന്ന് ഐസിഎംആര്‍ ഐഎന്‍എബി നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നിരുന്നാലും മലിനീകരണം കുറയ്ക്കുന്നതിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാം എന്ന ലാന്‍സെന്റിന്റെ സിദ്ധാന്തത്തെ അനുകൂലിക്കാനാവില്ല.

Comments

comments

Categories: Health
Tags: diabetes