ഇന്ത്യയില്‍ 1 ബില്ല്യണ്‍ യൂറോ നിക്ഷേപിക്കാനൊരുങ്ങി ഫോക്‌സ്‌വാഗന്‍

ഇന്ത്യയില്‍ 1 ബില്ല്യണ്‍ യൂറോ നിക്ഷേപിക്കാനൊരുങ്ങി ഫോക്‌സ്‌വാഗന്‍

ഇന്ത്യയില്‍ 1 ബില്ല്യണ്‍ യൂറോ(7,900 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി ഫോക്‌സ്‌വാഗന്‍. ഫോക്‌സ് വാഗന്റെ ഇന്ത്യയിലെ ബിസിനസ്സ് വിപുലപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സ്‌കോഡയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്.

2025 ആകുമ്പോഴേക്കും സ്‌കോഡയ്ക്കും ഫോക്‌സ്‌വാഗനുമായി 5 ശതമാനത്തിന്റെ ഓഹരി പങ്കിടാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇരു കമ്പനികള്‍ക്കും 2 ശതമാനത്തിന്റെ ഓഹരി പങ്കാളിത്തമുണ്ട്. ഓരോ വര്‍ഷവും 3.27 മില്ല്യണിന്റെ വിപണിയാണ് ലഭിക്കുന്നത്. പുതിയ നിക്ഷേപങ്ങളിലൂടെ പുതിയ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഒരു ഉത്പന്ന വികസന കേന്ദ്രം, എംക്യുബി എ0 പ്ലാറ്റ്‌ഫോമിലെ വികസനം എന്നിവയും ലക്ഷ്യമിടുന്നു. ഇതുവഴി 4,000-5,000 എഞ്ചിനീയറിങ് ജോലികള്‍ സൃഷ്ടിക്കപ്പെടും. പുതിയ കമ്പനികളുടെ കടന്നു വരവോടെ ഇന്ത്യ ഓട്ടോമൊബീല്‍ മാര്‍ക്കറ്റില്‍ ലോകത്തെ മൂന്നാമനാകുമെന്ന് സ്‌കോഡ സിഇഓ ബേണ്‍ഹാഡ് മെയര്‍ അറിയിച്ചു.

Comments

comments

Categories: Auto, Business & Economy
Tags: Volkswagen