ടാറ്റയുടെ കമ്പനികള്‍ വിഭജിച്ചേക്കില്ല

ടാറ്റയുടെ കമ്പനികള്‍ വിഭജിച്ചേക്കില്ല

ടാറ്റ ഫുഡ് ആന്റ് ബിവറേജസ് കമ്പനികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം പുനപരിശോധിക്കുന്നു. മുംബൈ തലസ്ഥാനമായ കമ്പനിയില്‍ ഭക്ഷ്യ വസ്തുക്കളുടേത് ടാറ്റാ കെമിക്കല്‍സും ബിവറേജസ് സേവനങ്ങള്‍ക്ക് ടാറ്റാ ഗ്ലോബല്‍ ബിവറേജസ് എന്ന് മറ്റൊരു കമ്പനിയും ആക്കാനായിരുന്നു തീരുമാനം. എന്നാല്‍ പലര്‍ക്കും ഇത് സംബന്ധിച്ച് താത്പര്യമില്ലാത്തതാണ് കമ്പനിയെ ഒന്നാക്കി നിര്‍ത്താനുള്ള തീരുമാനത്തിലെത്തിച്ചത്.

കോഫീ പ്ലാന്റേഷനുകളും ചായതോട്ടങ്ങളും ഉള്ള കമ്പനിക്ക് ടാറ്റാ കോഫീ ലിമിറ്റഡ് എന്ന പേരിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനി ചെയര്‍മാന്‍ നടരാജനാണ് കമ്പനി ഒരു കുടക്കീഴിലാക്കാനുള്ള തീരുമാനം അറിയിച്ചിട്ടുള്ളത്. ടാറ്റാ എയ്‌റോസ്‌പേസ് ആന്റ് ഡിഫന്‍സ് എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി ആരംഭിക്കുമെന്ന് ടാറ്റ ഏപ്രിലില്‍ അറിയിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Tata