പാന്‍ കാര്‍ഡ് ഇനി അഞ്ച് മിനിറ്റിനുള്ളില്‍

പാന്‍ കാര്‍ഡ് ഇനി അഞ്ച് മിനിറ്റിനുള്ളില്‍

ദില്ലി: വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാന്‍ കാര്‍ഡ് ലഭ്യമാക്കി ആദായ നികുതി വകുപ്പ്. അഞ്ച് മിനിറ്റിനുള്ളിലെ ഇന്‍സ്റ്റന്റ് സേവനവുമായാണ് ആദായ നികുതി വകുപ്പ് എത്തിയിരിക്കുന്നത്. സാധാരണയായി പാന്‍ കാര്‍ഡിന് അപേക്ഷിച്ച് ഒരു മാസത്തിനുള്ളിലാണ് ആളുകള്‍ക്ക് ലഭ്യമാകുന്നത്. കാര്‍ഡിനായി സാധാരണയുള്ള തുക ഫീസ് ആയി ഈടാക്കുന്നുവെങ്കിലും ഇന്‍സ്റ്റന്റ് സേവനം തികച്ചും സൗജന്യമായാണ് നല്‍കുന്നത്.

ആധാര്‍ അടിസ്ഥാനപ്പെടുത്തിയാണ് പാന്‍ കാര്‍ഡ് ലഭ്യമാകുന്ന സംവിധാനം പ്രവര്‍ത്തിക്കുക. പാന്‍ കാര്‍ഡ് അപേക്ഷകരില്‍ ഈയടുത്തായി വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനത്തിലേക്ക് ആദായ നികുതി വകുപ്പ് കടക്കുന്നതെന്ന് അറിയിച്ചു. ഒപ്പം പരിമിത കാലത്തേക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി. ആധാര്‍ നമ്പര്‍ മൊബീല്‍ നമ്പറുമായി ലിങ്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ. മൊബീല്‍ നമ്പറില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് ഉപയോഗിച്ചാണ് ആധാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ പാന്‍ കാര്‍ഡിലേക്ക് മാറ്റുന്നത്.

വ്യക്തികള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുകയുള്ളൂ. സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ തുടങ്ങിയവയ്ക്ക് ഈ സേവനം ലഭ്യമാകില്ല. ഇലക്ട്രോണിക് സംവിധാനത്തിലൂടെ പാന്‍ കാര്‍ഡ് നമ്പര്‍ ഉടന്‍ ലഭിക്കും. തപാലില്‍ കാര്‍ഡ് കൈയില്‍ കിട്ടാനുള്ള കാലതാമസം മാത്രമേ പിന്നീട് ഉണ്ടായിരിക്കുകയുള്ളൂ. എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അതും ലഭ്യമാകുമെന്ന് അധികൃതര്‍ പറയുന്നു. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പാന്‍ കാര്‍ഡിലേക്ക് മാറ്റുന്നതോടൊപ്പം ചില എന്‍ട്രികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഇതില്‍ സൗകര്യമുണ്ട്.

 

Comments

comments

Tags: Pancard