പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല: സുപ്രീംകോടതി

പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല: സുപ്രീംകോടതി

 

ന്യൂഡെല്‍ഹി: പശു സംരംക്ഷകര്‍ എന്ന പേരില്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം ജനക്കൂട്ട ആക്രമണങ്ങള്‍ സംഭവിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഇതിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള ഉത്തരവാദിത്തം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഗോ സംരക്ഷണവുമായി ബന്ദപ്പെട്ട് നടക്കുന്ന ആക്രമണങ്ങള്‍ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പശുവിന്റെ പേരില്‍ നടക്കുന്ന എല്ലാ ആക്രമണങ്ങളും ജനക്കൂട്ട ആക്രമണമാണ്. ഇത് വളരെ വലിയ കുറ്റമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ക്കും നിയമം കൈയിലെടുക്കാനുള്ള അവകാശവും ഇല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കേന്ദ്രം സാഹചര്യങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇതിനെ നിയന്ത്രിക്കാനുള്ള പരിഹാരങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ പറഞ്ഞു. നിയമ സംരക്ഷണമാണ് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

 

 

 

Comments

comments

Categories: FK News, Politics

Related Articles