എണ്ണ വില ഉയര്‍ന്നു, കടം വാങ്ങല്‍ കുറഞ്ഞു

എണ്ണ വില ഉയര്‍ന്നു, കടം വാങ്ങല്‍ കുറഞ്ഞു

എണ്ണ വില ഉയര്‍ന്നതോടെ അറബ് കമ്പനികളുടെ കടം കുറയുന്നു

റിയാദ്: എണ്ണ വിലയിലെ ഉയര്‍ച്ച ഗള്‍ഫ്-അറബ് കമ്പനികളുടെ സാമ്പത്തിക ആരോഗ്യവും മെച്ചപ്പെടുത്തി. ബ്ലൂംബര്‍ഗിന്റെ കണക്കനുസരിച്ച് കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ കമ്പനികള്‍ വായ്പയായും ബോണ്ടായും 2018ലെ ആദ്യ പകുതിയില്‍ കടമെടുത്തത് ആറ് ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിത്.

ഈ വര്‍ഷം 18 ശതമാനത്തോളം വര്‍ധനയാണ് ക്രൂഡ് വിലയിലുണ്ടായത്. അറബ് കമ്പനികളുടെ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ പണം എത്തിക്കുന്നതിന് ഇത് വഴിവെച്ചു. 2017ല്‍ ജിസിസി രാജ്യങ്ങളിലെ ഊര്‍ജ്ജ വ്യവസായങ്ങള്‍ കടമെടുത്തത് 28.7 ബില്ല്യണ്‍ ഡോളറായിരുന്നു. 2017ന്റെ ആദ്യ പകുതിയില്‍ മാത്രം കടമെടുത്ത തുക 12.8 ബില്ല്യണ്‍ ഡോളറായിരുന്നു. ഇതാണ് ഇപ്പോള്‍ ആറ് ബില്ല്യണ്‍ ഡോളറായി കുറഞ്ഞിരിക്കുന്നത്.

അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തേക്ക് 600 ബില്ല്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ് സൗദി അറേബ്യയിലെയും കുവൈറ്റിലെയും യുഎഇയിലെയും എണ്ണ, വാതക ഉല്‍പ്പാദകര്‍ ആലോചിക്കുന്നത്

അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തേക്ക് 600 ബില്ല്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ് സൗദി അറേബ്യയിലെയും കുവൈറ്റിലെയും യുഎഇയിലെയും എണ്ണ, വാതക ഉല്‍പ്പാദകര്‍ ആലോചിക്കുന്നത്. എണ്ണ വിലയിലെ വന്‍ ഇടിവിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും പ്രധാന ഒപെക്ക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യമായ റഷ്യയും മുന്‍കൈയെടുത്ത് നടപ്പാക്കിയ കരാറായിരുന്നു വിപണിക്ക് ഗുണകരമായി മാറിയത്.

എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ കരാര്‍ പ്രാവര്‍ത്തികമായതോടെ എണ്ണ വിലയില്‍ മികച്ച വര്‍ധനയാണുണ്ടായത്. ഒപ്പം എണ്ണ വിലയില്‍ മികച്ച വര്‍ധനയുണ്ടാകുകയും ചെയ്തു. വിപണി സ്ഥിരത കൈവരിച്ചതോടെയാണ് വിയന്നയില്‍ നടന്ന കഴിഞ്ഞ ഒപെക്ക് യോഗത്തില്‍ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ സൗദിയുടെ ശ്രമഫലമായി തീരുമാനമുണ്ടായത്.

Comments

comments

Categories: Arabia

Related Articles