ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി ഒരു മാട്രിമോണി ആപ്പ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി ഒരു മാട്രിമോണി ആപ്പ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയോടെ അടുത്തിടെ അവതരിപ്പിച്ച മൂല്യവര്‍ധിത ‘വെഡ്‌വൈസര്‍’ മൊബീല്‍ ആപ്പിനെ പരിചയപ്പെടാം

കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ നയ പ്രോല്‍സാഹന വകുപ്പിന്റെ അംഗീകാരമുള്ള കേരളാധിഷ്ഠിത സ്റ്റാര്‍ട്ട് അപ്പായ വെഡ്‌വൈസര്‍ പീപ്പിള്‍ കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെയാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്കായി മൊബീല്‍ മാട്രിമോണി ആപ്പ് അവതരിപ്പിച്ചത്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) ഫണ്ടിംഗോടെയും പിന്തുണയോടെയുമുള്ള മൊബീല്‍ ആപ്പ് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഐഐഎംകെ ലൈവ് പദ്ധതിയുടെ കീഴില്‍വികസിപ്പിച്ചെടുത്തതാണ്.

വിവാഹാലോചനകള്‍ നടത്താനാഗ്രഹിക്കുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുംസുഹൃത്തുക്കള്‍ക്കും തങ്ങളുടെ സാമൂഹ്യ ബന്ധങ്ങളിലൂടെ വിവാഹ ബന്ധങ്ങള്‍ കണ്ടു പിടിക്കാന്‍ സഹായിക്കുന്നതാണ് വെഡ്‌വൈസര്‍(wedviser) ആപ്ലിക്കേഷന്‍.

നവീന ആശയങ്ങളും സാങ്കേതികവിദ്യകളുമായിമുന്നോട്ടു വരുന്ന നിരവധി സംരംഭക നീക്കങ്ങള്‍ക്കാണ് കെഎസ്‌ഐഡിസി വളര്‍ന്നു വരാനുള്ള പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നതെന്ന് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്റ്റര്‍ ഡോ. എം ബീന ചൂണ്ടിക്കാട്ടി. കേരളത്തിലെ ഐടി രംഗത്തെ മികവിന്റെ പ്രതീകമായി വളര്‍ന്നു വരാനിരിക്കുന്ന യുവതീ യുവാക്കള്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കു പിന്തുണ നല്‍കുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്നും ഡോ. എം. ബീന ചൂണ്ടിക്കാട്ടി.

അനുയോജ്യമായ വിവാഹ ബന്ധങ്ങള്‍ കണ്ടെത്താനാവും വിധം ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാന്‍ ഉപയോക്താക്കളെ സഹായിക്കാനും സംയോജിതമായ ചാറ്റ് (ഗൂപ്പ്ചാറ്റ്) സംവിധാനത്തിനു വേണ്ടി കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഗ്രൂപ്പ് രൂപീ
കരിക്കാനും വെഡ്‌വൈസര്‍ അവസരമൊരുക്കുന്നുണ്ട്.

ഇന്ത്യന്‍ വിവാഹാലോചനകള്‍ക്കായി സവിശേഷമായി രൂപകല്‍പ്പന ചെയ്ത ഒരു നവീന സംവിധാനമാണ് വെഡ്‌വൈസര്‍ എന്ന് കോഴിക്കോട് ഐഐഎമ്മിലെ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് പ്രൊഫസര്‍ ഡോ. കെയൂര്‍ പുരാനി

ഉപയോക്താവിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ശൃംഖലയിലൂടെ പ്രൊപ്പോസല്‍ കടന്നു പോകുന്നുവെന്ന് ഇതിലൂടെ ആപ്പ് ഉറപ്പാക്കും. അത്യാധുനിക നിര്‍മിത ബുദ്ധിയും സാമൂഹ്യശൃംഖലാ തത്വങ്ങളും ഉപയോഗിച്ച് ഏറ്റവും അനുയോജ്യമായ ബന്ധങ്ങള്‍ തെരച്ചില്‍ അധിഷ്ഠിതമല്ലാതെ മുന്നോട്ട് വെക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ വെഡ്‌വൈസര്‍ ചാറ്റു വഴി ആശയ വിനിമയത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും.

പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും വിവാഹ മോചനങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരമ്പരാഗത രീതിയില്‍ ഉറച്ചു നിന്ന് തങ്ങളുടെ പരിമിതമായ ചുറ്റുപാടിനുള്ളില്‍ നിന്ന് മികച്ച വിവാഹ ബന്ധങ്ങള്‍ കണ്ടെത്താന്‍ ഇന്നു മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഇപ്പോഴത്തെ മാതാപിതാക്കളുടെ തലമുറ കുട്ടികള്‍ തന്നെ അവരുടെ പങ്കാളികളെ കണ്ടെത്തുന്നതിന് ഒരു പരിധി വരെ അനുകൂലമാണ്. എന്നാല്‍ ഇതിന്റെ അനന്തര ഫലത്തെക്കുറിച്ചുള്ള ആകാംക്ഷയും അവര്‍ക്കുണ്ടാകും. കുട്ടികള്‍ ഡിജിറ്റല്‍ലോകത്തെ അമിതമായി ആശ്രയിക്കുന്നതിലുള്ള ആശങ്കയും അവര്‍ക്കുണ്ട്. ആശ്രയിക്കാനാവാത്ത രീതിയിലെ ഡിജിറ്റല്‍ ഇമേജുകളും വ്യക്തിത്വങ്ങളുമാണ് ഇവിടെ പ്രശ്‌നമാകുന്നത്.

ആലോചന നടത്തുന്ന വ്യക്തിയെ നേരിട്ട് അറിയാവുന്ന സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ഒരുശൃംഖലയിലൂടെ ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതാവും ഇവിടെ സഹായകമാകുക. സോഫ്റ്റ്‌വെയറിന്റെ പിന്തുണയോടെ നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍വിവാഹാലോചനകള്‍ നടത്തുന്ന ഒരു ചാറ്റ് സംവിധാനമാണ് വെഡ്‌വൈസര്‍ മുന്നോട്ടു വെക്കുന്നത്-ആപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്ത്യന്‍ വിവാഹാലോചനകള്‍ക്കായി സവിശേഷമായി രൂപകല്‍പ്പന ചെയ്ത ഒരു നവീന സംവിധാനമാണ് വെഡ്‌വൈസര്‍ എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ കോഴിക്കോട് ഐഐഎമ്മിലെ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് പ്രൊഫസര്‍ ഡോ. കെയൂര്‍ പുരാനി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ വിവാഹ ബന്ധങ്ങള്‍ എങ്ങനെയാണ് ഉരുത്തിരിഞ്ഞു വരുന്നതെന്നതുമായി ബന്ധപ്പെട്ട സ്വഭാവ രീതികളില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ളതാണ് ഇതിന്റെ ആശയം. ആപ്പ് അധിഷ്ഠിത പരസ്യങ്ങളുടേയും മൊബീല്‍ വഴിയുള്ള ബ്രാന്‍ഡ് പ്രമോഷനുകളുടേയും കാര്യത്തില്‍ ഒരു നാഴികക്കല്ലായിരിക്കും വെഡ്‌വൈസര്‍ എന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

വിവാഹാലോചനകള്‍ നടത്താനാഗ്രഹിക്കുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുംസുഹൃത്തുക്കള്‍ക്കും തങ്ങളുടെ സാമൂഹ്യ ബന്ധങ്ങളിലൂടെ വിവാഹ ബന്ധങ്ങള്‍ കണ്ടു പിടിക്കാന്‍ സഹായിക്കുന്നതാണ് വെഡ്‌വൈസര്‍(wedviser) ആപ്ലിക്കേഷന്‍.

വിവാഹാലോചനകള്‍കൊണ്ട് വെഡ്‌വൈസറിന്റെ സേവനം അവസാനിക്കുന്നില്ല. വിവാഹവുമായി ബന്ധപ്പെട്ട ജുവല്ലറികള്‍, വസ്ത്ര നിര്‍മാതാക്കള്‍, വെഡിംഗ് പ്ലാനര്‍മാര്‍ തുടങ്ങിയവരുമായി ചാറ്റ്‌ബോട്ടുകള്‍ വഴി ഉപഭോക്താക്കളെ ബന്ധിപ്പിക്കാനും വെഡ്‌വൈസറില്‍ സംവിധാനമുണ്ടാകും. പ്രമുഖ ബ്രാന്‍ഡുകളുമായും അവരുടെ മികച്ച ആനുകൂല്യങ്ങളെക്കുറിച്ചും ആശയ വിനിമയങ്ങള്‍ നടത്താനും ഇതുവഴിയൊരുക്കും. സുഹൃത്തുകള്‍ക്കായി ഫെയ്‌സ്ബുക്കും പ്രൊഫഷണലുകള്‍ക്കായി ലിങ്ക്ഡിനും ഉപയോഗിക്കുന്നതു പോലെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഒരുശൃംഖലയിലൂടെ സാധ്യമായ ഏറ്റവും മികച്ച ആലോചന ലഭ്യമാക്കാനുള്ള ആദ്യത്തെ ആപ്പാണിതെന്ന് വെഡ്‌വൈസര്‍പീപ്പിള്‍ കണക്ടിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബിനോദ് ഹരിഹരന്‍ ചൂണ്ടിക്കാട്ടി.

ജീവിത പങ്കാളിയെ കണ്ടെത്താന്‍ തയാറുള്ള പുതുതലമുറയ്ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ സ്വാഗതാര്‍ഹമായ ഒരു സംവിധാനമാണ് വെഡ്‌വൈസര്‍ എന്നും അദ്ദേഹം പറഞ്ഞു.

അണുകുടുംബങ്ങളുടേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന സൂക്ഷ്മ കുടുംബങ്ങളുടേയും കാലത്ത് വിവാഹാലോചനകള്‍ ഏറെ ബുദ്ധിമുട്ടാകുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ ഒരേ സംവിധാനത്തില്‍ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും എത്തിക്കുകയാണ് വെഡ്‌വൈസര്‍ ചെയ്യുന്നത്.

Comments

comments