ഓണാഘോഷ പ്രചാരണവുമായി എല്‍ജി ഇലക്ട്രോണിക്‌സ്

ഓണാഘോഷ പ്രചാരണവുമായി എല്‍ജി ഇലക്ട്രോണിക്‌സ്

കൊച്ചി: ഓണവിപണിയില്‍ തരംഗം ഉയര്‍ത്തിക്കൊണ്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ് ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. 600കോടിയുടെ വിറ്റുവരവാണ് എല്‍ജി ഓണവിപണിയില്‍ ലക്ഷ്യമിടുന്നത്.

‘ആഘോഷമാക്കാം സെലിബ്രേറ്റിംഗ് ഹെല്‍ത്ത് & ഹാപ്പിനസ്’ എന്നതാണ് ഈ ഓണക്കാലെത്ത എല്‍ജിയുടെ പ്രൊമോഷണല്‍ തീം. ഇന്ത്യയില്‍ 21 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി 2018-ല്‍ അവതരി പ്പിച്ചിരിക്കുന്ന ‘ദ ഇയര്‍ ഓഫ് ഇന്നൊവേഷന്‍’ ആഘോഷങ്ങളുടെ തുടര്‍ച്ചയായാണ് എല്‍ജി ഈ ഓണക്കാല ത്ത് അവതരിപ്പിക്കുന്ന പ്രൊമോഷന്‍. ദൈനംദിനജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതും കൂടുതല്‍ ഊര്‍ജ്ജസംരക്ഷണമികവുള്ള നവീന ഉല്‍പ്പന്നങ്ങളുടെ അവതരണവും കൂടിയാണ് എല്‍ജി ഇതിലൂടെലക്ഷ്യമിടുന്നത്. 14 ദിവസം വരെ ഭക്ഷണസാധനങ്ങളുടെ പുതുമ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുന്ന ലീനിയര്‍ ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിട്ടുള്ള പുതുനിര റെഫ്രിജെറേറ്ററുകള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍ വാട്ടര്‍ ടാങ്കുകള്‍ ഉള്‍ക്കൊള്ളുന്ന എല്‍ജിയുടെ വാട്ടര്‍ പ്യൂരിഫയറുകള്‍, അലര്‍ജികളെ ഒഴിവാക്കാന്‍ സഹായിക്കുന്ന സ്റ്റീം വാഷ് വാഷിംഗ് മെഷീന്‍സ് എന്നിങ്ങനെ അനുദിന ജീവിതത്തില്‍ ആരോഗ്യം, ശുചിത്വം, ഊര്‍ജ്ജലാഭം, പരിസ്ഥിതി സൗഹാര്‍ദ്ദം എന്നിവ നിറയ്ക്കുന്ന ഉല്‍പ്പന്നനിരകളാണ് ഇവ.

ലോകോത്തര നിലവാരത്തിലുള്ള എല്‍ജി ഉല്‍പ്പന്നങ്ങള്‍ക്ക് മുമ്പെങ്ങും നല്‍കാത്ത ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി ഓണാഘോഷങ്ങളുടെ ഭാഗമായി നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്‍ജി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് നറുക്കെടുപ്പിലൂടെ 100ല്‍ പരം എല്‍ജി ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഈ സ്‌ക്കീമില്‍ ലഭ്യമാകും. ഒ പ്പം സ്‌ക്രാ ച്ച് ആന്‍ഡ് വിന്‍ ഓഫറിലൂടെ 2.2 കോടി രൂപയുടെ ക്യാഷ് ബാക്ക് സമ്മാനങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 5% കാഷ് ബാക്ക് ഓഫറുകള്‍, അനായാസമായ ഇഎംഐ സൗകര്യങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്ന നിരകളില്‍ ട്രൈ ആന്‍ഡ് ബൈ ഓഫറുകള്‍, വാങ്ങിയ ദിവസം തന്നെയുള്ള ഇന്‍സ്റ്റലേഷന്‍ എന്നിവയാണ് പ്രധാനമായും ഓഫറിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

”മലയാളിയെ സംബന്ധി ച്ച് ഓണക്കാലം ഏറ്റവും ആഹ്ലാദകരമായ ഉത്സവ സീസണാണ്. ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറുകളില്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമായാണ് കമ്പനി ഈ ഓണം ഓഫറിനെ കണക്കാക്കുന്നതെന്ന്” എല്‍ജി ഇലക്ട്രോണിക്‌സ് സീനിയര്‍ റീജിയണല്‍ ബിസിനസ്
ഹെഡ് (സൗത്ത് ഇന്ത്യ) പി സുധീര്‍ പറഞ്ഞു. മലയാളി സമൂഹത്തോട് എല്‍ജിയ്ക്കുള്ള പ്രതിബദ്ധതയുടെ തെളിവായി ‘സെലിബ്രേറ്റിംഗ് ഹെല്‍ ത്ത് & ഹാ പ്പിനസ് ‘എന്ന മുദ്രാവാക്യം കഴിഞ്ഞ 21 വര്‍ഷമായി
എല്‍ജി ഇന്ത്യയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സന്ദേശം കൂടിയാണ്. പി സുധീര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy

Related Articles