ടെലികോം നടപടികള്‍ പൂര്‍ത്തിയായാല്‍ ഐഡിയ- വോഡഫോണ്‍ ലയനം ഉടന്‍

ടെലികോം നടപടികള്‍ പൂര്‍ത്തിയായാല്‍ ഐഡിയ- വോഡഫോണ്‍ ലയനം ഉടന്‍

നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ ഐഡിയ- വോഡഫോണ്‍ ലയനം ഉടനെ സാധ്യമാകുമെന്ന് ടെലികോം മിനിസ്റ്റര്‍ മനോജ് സിന്‍ഹ അറിയിച്ചു. ടെലികോം ഡിപ്പാര്‍ട്‌മെന്റ് നിയമപ്രകാരമുള്ള മാനദണ്ഠങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാരിന്റെ അംഗീകാരത്തിന് അയക്കും.

ഐഡിയ-വോഡഫോണ്‍ കമ്പനികളുടെ ലയനവും പുതിയ കമ്പനികളുടെ ഏറ്റെടുക്കലും സംബന്ധിച്ച് ടെലികോം ഡിപ്പാര്‍ട്‌മെന്റ് ചില നിയമങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് സിന്‍ഹ അറിയിച്ചു. എറിക്‌സണ്‍ 5ജി ടെസ്റ്റ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ജൂണ്‍ 30 ആകുമ്പോഴേക്കും ഡീല്‍ ധാരണയാകുമെന്നാണ് കരുതുന്നത്. ലയനത്തിന് ശേഷം പുതിയ കമ്പനിക്ക് വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് എന്ന് പേര് നല്‍കുമെന്നാണ് സൂചന.

വോഡഫോണ്‍ സിഇഒ ബലേഷ് ശര്‍മ്മയായിരിക്കും പുതിയ കമ്പനിയുടെയും സിഇഒ എന്ന് നേരത്തെ അറിയിച്ചിരുന്നു. വോഡഫോണിന് 45.1 ശതമാനം ഓഹരികളും ഐഡിയക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്. റിലയന്‍സ് ജിയോയുടെ വരവ് രാജ്യത്ത് വന്‍ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ നിലവില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള വോഡഫോണും ഐഡിയയും ഒന്നാകുന്നതിലൂടെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി ഇത് മാറാമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Business & Economy