വിദേശവിദഗ്ദര്‍ അമേരിക്ക വിടുമെന്നു പഠനം

വിദേശവിദഗ്ദര്‍ അമേരിക്ക വിടുമെന്നു പഠനം

എച്ച് 1ബി വിസയുള്ളവരുടെ ജീവിത പങ്കാളികള്‍ക്കു ജോലി നഷ്ടമാകുമെന്ന ട്രംപ് നിലപാട് വിദേശ വിദഗ്ധര്‍ അമേരിക്ക വിടാന്‍ വഴിയൊരുക്കിയേക്കും. ഒരു ലക്ഷം വിദേശ വിദഗ്ദര്‍ അമേരിക്ക വിട്ടേക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. എച്ച്1ബി വീസ ചട്ടങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം അമേരിക്കയില്‍ ജോലിചെയ്യുന്ന വിദേശികളായ വിദഗ്ധ ജീവനക്കാരെ മാനസികമായി രാജ്യത്തുനിന്ന് അകറ്റും.

എച്ച്1ബി വീസയുള്ളവരുടെ ജീവിതപങ്കാളികള്‍ക്കു ജോലി നഷ്ടമാകുന്നതോടെ വരുമാനത്തിലെ വലിയ കുറവ്, വീട്ടിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ എന്നിവ അമേരിക്കയിലെ നിയമനത്തോടു വിദഗ്ധര്‍ക്കു വിരക്തി തോന്നിക്കുമെന്നും അതിനാല്‍ വലിയ തിരിച്ചുപോക്ക് ഉണ്ടാകുമെന്നുമാണു വിലയിരുത്തല്‍. ടെന്നസീ, ലിമറിക് സര്‍വകലാശാലകളിലെ വിദഗ്ധരാണു ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ‘ആഘാത പഠനം’ നടത്തിയത്. പഠനത്തിനു സാംപിള്‍ ആയി എച്ച്1ബി വീസയില്‍ ജോലി ചെയ്യുന്ന 1800 ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിയിരുന്നു. 2015 ല്‍ ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് എച്ച്1ബി വീസ ഹോള്‍ഡര്‍മാരുടെ ജീവിതപങ്കാളികള്‍ക്കും അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയത്.

Comments

comments

Categories: FK News, World
Tags: America, Trump