ബിഎസ്ഇ 222 കമ്പനികളെ ഡിലിസ്റ്റ് ചെയ്തു

ബിഎസ്ഇ 222 കമ്പനികളെ ഡിലിസ്റ്റ് ചെയ്തു

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കമ്പനിയായ ബിഎസ്ഇയില്‍ നിന്ന് 222 കമ്പനികളെ ഡിലിസ്റ്റ് ചെയ്യും. നാളെ മുതല്‍ ആറു മാസത്തേക്കാണ് ഈ കമ്പനികളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സെബി 331 പേരെ പിരിച്ചുവിട്ടിരുന്നു. അധിക നാളുകളായി പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന 2 ലക്ഷത്തില്‍ പരം കമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാരും നിര്‍ത്തലാക്കിയിരുന്നു. എക്‌സ്‌ചേഞ്ചിന്റെ പ്‌ളാറ്റ്‌ഫോമില്‍ നിന്ന് 210 കമ്പനികള്‍ ആറ് മാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഡുചെയ്തതായും 2018 ജൂലായ് 4 മുതല്‍ എക്‌സ്‌ചേഞ്ച് ഡീലിസ്റ്റിങ് കമ്മിറ്റിയുടെ ഉത്തരവ് പാലിക്കുമെന്നും ബിഎസ്ഇ അറിയിച്ചു. ഏഷ്യന്‍ ഇലക്ട്രോണിക്‌സ്, ബിര്‍ള പവര്‍ സൊല്യൂഷന്‍സ്, ക്ലാസിക് ഡയമണ്ട്‌സ് (ഇന്‍ഡ്യ) ലിമിറ്റഡ്, ഇന്നൊവെന്റീവ് ഇന്‍ഡസ്ട്രീസ്, പാരമൗണ്ട് പ്രിന്റ് പാക്കേജിങ് എന്നീ കമ്പനികള്‍ ബിഎസ്ഇയില്‍ നിന്നും ഡിലിസ്റ്റ് ചെയ്യപ്പെട്ടതു കൊണ്ട് ഇവ എന്‍എസ്ഇ യില്‍ നിന്നും ഡിലിസ്റ്റ് ചെയ്യപ്പെടും.

നിര്‍ബ്ബന്ധിത ഡീലിസ്റ്റ് നിയമ പ്രകാരം, ഡിലിസ്റ്റ് ചെയ്ത കമ്പനി, അതിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവ പത്ത് വര്‍ഷത്തേക്ക് സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കപ്പെടും. ഈ ഡിലിസ്റ്റ് കമ്പനികളുടെ പ്രമോട്ടര്‍മാര്‍ ബിഎസ്ഇ നിയോഗിച്ച സ്വതന്ത്ര ഉദ്യാഗസ്ഥര്‍ നിര്‍ണ്ണയിച്ച ന്യായവിലയുടെ അടിസ്ഥാനത്തില്‍ പൊതു ഷെയോള്‍ഹോള്‍ഡറില്‍ നിന്ന് ഓഹരികള്‍ വാങ്ങേണ്ടതായി വരും.

Comments

comments

Tags: BSE