സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീകള്‍ക്കെതിരെയോ മുതിര്‍ന്ന ആളുകള്‍ക്കെതിരെയോ ഉള്ള അതിക്രമത്തില്‍ പങ്കാളികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി സര്‍ക്കാര്‍ ഉദ്യോഗമോ വിദേശത്തേക്കുള്ള യാത്രയോ സാധ്യമാകില്ല. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി എന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെയാണ് ഈ തീരുമാനം.

സ്ത്രീകള്‍ക്കും മുതിര്‍ന്ന ആളുകള്‍ക്കും നേരെ അതിക്രമങ്ങള്‍ കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നേടാനും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ അര്‍ഹരല്ലെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന സാഹചര്യത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ വിശദമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകും. അതിനാല്‍ പാസ്‌പോര്‍ട്ട് പോലുള്ളവയ്ക്ക് അപേക്ഷിക്കുന്ന അവസരത്തില്‍ തന്നെ വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ അറിവ് ലഭിക്കും. അത്തരം കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞ കാലത്തേക്കുള്ള ശിക്ഷ മാത്രമല്ല ഇനി ഉണ്ടായിരിക്കുക.

സ്ത്രീകളെ ചൂഷണം ചെയ്യല്‍ പൊതു വസ്തുക്കളുടെ ദുരുപയോഗം എന്നിവ ഗുരുതരമായ കുറ്റ കൃത്യങ്ങളാണെന്നും ജാമ്യമില്ലാത്ത വകുപ്പുകളാണെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News, Women