ഓഹരി വിപണി നഷ്ടത്തില്‍

ഓഹരി വിപണി നഷ്ടത്തില്‍

 

മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലായി. സെന്‍സെക്‌സ് 115 പോയിന്റ് താഴ്ന്ന് 35306 ലും നിഫ്റ്റി 42 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 884 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 756 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, മാരുതു സുസുകി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വേദാന്ത, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഐടിസി, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, വിപ്രോ, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments

comments

Categories: Business & Economy
Tags: sensex