പതിനേഴാം വയസില്‍ ആദ്യ സ്റ്റാര്‍ട്ടപ്പ് തുടങ്ങി 24ാം വയസില്‍ കോടീശ്വരനായ സംരംഭകനാണ് റിഷബ് ലാവനിയ. ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി കമ്പനികളില്‍ നിക്ഷേപകനായ ഈ ചെറുപ്പക്കാരന്റെ പുതിയ തട്ടകം ഇപ്പോള്‍ ആഫ്രിക്കയാണ്
പന്ത്രണ്ടാം ക്ലാസില്‍ തോല്‍വി, പാതിയില്‍ ഉപേക്ഷിച്ച എംബിഎ പഠനം ഇങ്ങനെ നെഗറ്റീവുകള്‍ ധാരാളമുണ്ടെങ്കിലും റിഷബ് ലാവനിയ ഇന്ന് കോടീശ്വരനാണ്, അതും വെറും 24ാം വയസില്‍. ലോകോത്തര താരങ്ങളായ സ്റ്റീവ് ജോബ്സിനെയും ബില്‍ ഗേറ്റ്സിനെയും ആരാധിച്ചിരുന്ന റിഷബ് ഇത്ര ചെറുപ്പത്തില്‍ കോടികളുടെ സമ്പാദ്യമുള്ള സംരംഭകനായതില് അതിശയിക്കേണ്ടതില്ല. റെഡ് കാര്‍പ്പറ്റ് ഇവന്റ്സ് എന്ന ആദ്യ സംരംഭത്തിലൂടെ സൃഷ്ടിച്ച ബിസിനസ് ശൃംഖല ഇന്ന് നിരവധി സംരംഭങ്ങളിലൂടെ വളര്‍ന്ന് ആഫ്രിക്കയില്‍ എത്തി നില്ക്കുന്നു. സംരംഭകന് എന്ന നിലയില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി കമ്പനികളിലെ നിക്ഷേപകനായും ഈ യുവ കോടീശ്വരന് തിളങ്ങി നില്‍ക്കുകയാണ്.
സാധാരണഗതിയില്‍ ആണ്‍കുട്ടികള്‍ പതിനേഴാം വയസില്‍ കോളെജുകളില്‍ പഠിത്തത്തിനു പിന്നാലെ പായുമ്പോഴാണ് ഈ യുവസംരംഭകന് തന്റെ ആദ്യ സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിക്കുന്നത്. ഇന്ന് ഇന്ത്യ, അമേരിക്ക, ജപ്പാന് ആഫ്രിക്ക എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബൃഹത് ബിസിനസ് ശൃംഖലയിലെ പ്രമുഖ കണ്ണികളിലൊരാളായി മാറാനും ഈ ചെറുപ്പക്കാരന് കഴിഞ്ഞിരിക്കുന്നു.
ഇടത്തരം കുടുംബത്തില്‍ ജനിച്ച റിഷബ് പന്ത്രണ്ടാം ക്ലാസില്‍ തോല്‍വി നേരിട്ടപ്പോള്‍ ആദ്യം ചിന്തിച്ചത് ഒരു ബിസിനസ് തുടങ്ങാനുള്ള അവസരത്തെ കുറിച്ചാണ്. ഒരിക്കല്‍ കൂടി പരീക്ഷ എഴുതുന്ന ആ ഇടവേളയില്‍ 2010ലാണ് ആദ്യ സ്റ്റാര്‍ട്ടപ്പിന് തുടക്കം
കൗമാരപ്രായത്തില്‍ ആദ്യ സംരംഭം
ഇടത്തരം കുടുംബത്തില്‍ ജനിച്ച റിഷബ് പന്ത്രണ്ടാം ക്ലാസില്‍ തോല്‍വി നേരിട്ടപ്പോള്‍ ആദ്യം ചിന്തിച്ചത് ഒരു ബിസിനസ് തുടങ്ങാനുള്ള അവസരത്തെ കുറിച്ചാണ്. ഒരിക്കല്‍ കൂടി പരീക്ഷ എഴുതുന്ന ആ ഇടവേളയില്‍ 2010ലാണ് ആദ്യ സ്റ്റാര്‍ട്ടപ്പിന് തുടക്കം. റെഡ് കാര്പ്പറ്റ്സ് ഇവന്റ്സ് എന്ന പേരിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു അത്. ബിസിനസ് ജീവിതത്തിലേക്കുള്ള ആ ചുവപ്പു പരവതാനി റിഷബിന്റെ ജീവിതത്തിലെ ഏടായി എന്നു പറയുന്നതാവും ശരി. ഡെല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളിലായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംരംഭം എഴുപതില്‍ പരം പരിപാടികള്‍ ഏറ്റെടുത്തു നടത്തിയിരുന്നു. ബിസിനസിന് ഏറ്റവും അനുയോജ്യമായ ഘടകം പരിചയക്കാരുടേയും നിക്ഷേപകരുടേയും ശൃംഖലകളാണെന്നു മനസിലാക്കിയതാണ് ആദ്യ സ്റ്റാര്‍ട്ടപ്പില്‍ നിന്നും ലഭിച്ച പാഠമെന്ന് റിഷബ് പറയുന്നു. പിന്നീട് ജസ്റ്റ്ഗെറ്റ്ഇറ്റ് എന്ന പേരിലുള്ള ലോജിസ്റ്റിക്സ് ഗ്രോസറി സ്റ്റാര്‍ട്ടപ്പായിരുന്നു രണ്ടാമത്തെ സംരംഭം. നിക്ഷേപത്തിന്റെ കുറവ് മൂലം ഈ കമ്പനിക്ക് ഏഴു മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ബിഗ്ബാസ്ക്കറ്റ്, ഗ്രോഫേഴ്സ് പോലെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ പിടിമുറുക്കിയതോടെ വിപണിയില്‍ നിക്ഷേപമില്ലാതെ പിടിച്ചുനില്ക്കാന് ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. ”വിപണിയെ കുറിച്ചുള്ള ശരിയായ ജ്ഞാനമാണ് ഒരു സംരംഭകന് അത്യാവശ്യം വേണ്ടത്, അതിനൊപ്പം മതിയാവോളം നിക്ഷേപവുമുണ്ടായിരിക്കണം. അക്കാലത്ത് നിക്ഷേപ സമാഹരണത്തിനും മറ്റുമായുള്ള ശരിയായ മാര്‍ഗത്തെ കുറിച്ച് അറിവില്ലായിരുന്നതിനാല്‍ ആ സംരംഭത്തിനും വിരാമമായി,” റിഷബ് പറയുന്നു.
ജസ്റ്റ്ഗെറ്റ്ഇറ്റ് എന്ന പേരിലുള്ള ലോജിസ്റ്റിക്സ് ഗ്രോസറി സ്റ്റാര്‍ട്ടപ്പായിരുന്നു റിഷബിന്റെ രണ്ടാമത്തെ സംരംഭം. നിക്ഷേപത്തിന്റെ കുറവ് മൂലം ഈ കമ്പനിക്ക് ഏഴു മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ബിഗ്ബാസ്ക്കറ്റ്, ഗ്രോഫേഴ്സ് പോലെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ പിടിമുറുക്കിയതോടെ വിപണിയില്‍ നിക്ഷേപമില്ലാതെ പിടിച്ചുനില്ക്കാന് ഏറെ ബുദ്ധിമുട്ടി
തോല്‍വിയില്‍ നിന്നുയര്‍ന്ന ഫിനിക്സ് പക്ഷി
പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വീണ്ടും ബിസിനസിലേക്ക് തന്നെ ഇറങ്ങാനായിരുന്നു റിഷബിന്റെ തീരുമാനം. തുടര്‍ന്ന് 2015ല്‍ അമേരിക്കയിലെത്തി കേശു ദുബെയുമായി ചേര്‍ന്ന് സെലര്‍8 എന്ന സംരംഭത്തിന് തുടക്കമിട്ടു. തന്റെ ജീവിതത്തില്‍ വിജയത്തിന് നാന്നി കുറിച്ച കമ്പനിയാണ് സെലര്‍8 എന്നാണ് റിഷബിന്റെ അഭിപ്രായം. ഇന്നും ഈ യുവസംരംഭകന്റെ ബിസിനസ് കരിയറില്‍ ഈ കമ്പനി വിജയകരമായി നിലകൊള്ളുന്നുണ്ട്. പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെ നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സഹായിക്കുന്ന ഒരു റിസര്‍ച്ച് പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. 47 ല്‍ പരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഡാറ്റാബേസാണ് ഈ സംരംഭത്തിലുള്ളത്. പിന്നീട് ചൈനീസ് കമ്പനിയായ സീഡ്രീംസ് വെഞ്ച്വേഴ്സ് ഈ കമ്പനിയെ ഏറ്റെടുത്തതോടെ റിഷബ് സിഡ്രീംസ് വെഞ്ച്വേഴ്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ഇന്‍വെസ്റ്റ്മെന്റ് മേധാവി പദവിയിലും തിളങ്ങി. സംരംഭക ജീവിതത്തില്‍ നിന്നും നിക്ഷേപകനിലേക്കുള്ള യാത്രയും ഇവിടെ തുടങ്ങുകയായി. കമ്പനിയില്‍ പ്രവര്‍ത്തിച്ച ഒരു വര്‍ഷ കാലയളവിനുള്ളില്‍ തന്റെ ബിസിനസ് ശൃംഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയായിരുന്നു റിഷബ്. ഇന്ത്യയിലടക്കം നിരവധി കമ്പനികളില്‍ ഇക്കാലയളവില്‍ ഈ യുവാവ് നിക്ഷേപകനായി. മാത്രമല്ല വിവിധ രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുടെ ആവാസവ്യവസ്ഥയെ കുറിച്ച് മികച്ച രീതിയില്‍ മനസിലാക്കാനുള്ള അവസരം ലഭിച്ചത് ബിസിനസ് കരിയറിന് മുതല്‍ക്കൂട്ടാവുകയും ചെയ്തു.
ആഫ്രിക്കന്‍ സ്റ്റാര്‍ട്ടപ്പിലേക്ക് ചുവടുവെപ്പ്
റിഷബിന്റെ സംരംഭക ജീവിതത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ നിര ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. എറ്റവും ഒടുവിലായി ഈ വര്‍ഷമാദ്യം ആഫ്രിക്കയില്‍ തുടങ്ങിയ വീട്രാക്കര് എന്ന സംരംഭം ചുരുങ്ങിയ കാലം കൊണ്ടുതന്നെ രാജ്യത്ത് ശ്രദ്ധേയമായിക്കഴിഞ്ഞു. ആഫ്രിക്കന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ ടെക് മീഡിയ എന്ന നിലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ” ഇന്ത്യ, ചൈന അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം കൈമുതലാക്കിയാണ് ആഫിക്കയിലേക്ക് ചേക്കേറിയത്. നിലവില്‍ ആഫ്രിക്ക ഒരു സാങ്കേതിക വിപ്ലവത്തിന്റെ പാതയിലാണ്. അതുകൊണ്ടുതന്നെ ധാരാളം അവസരങ്ങളുമുണ്ട്. 1990ല്‍ അമേരിക്കയിലും 2000ല്‍ ഇന്ത്യയിലുമുണ്ടായ സാങ്കേതിക വിപ്ലവത്തിന്റെ സമാന പാതയിലാണിപ്പോള്‍ ആഫ്രിക്ക,” റിഷബ് പറയുന്നു. 20 ദശലക്ഷം ഡോളറോളം നിക്ഷേപം സമാഹരിച്ച് കേപ് ടൗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാരി എന്ന സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ വീട്രാക്കര്.
you're currently offline