ജൂണില്‍ ജിഎസ്ടി വരുമാനം 95,610 കോടി രൂപയാവുമെന്ന് സര്‍ക്കാര്‍

ജൂണില്‍ ജിഎസ്ടി വരുമാനം 95,610 കോടി രൂപയാവുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ ചരക്ക്, സേവന നികുതി (ജി.എസ്.ടി) യില്‍ നിന്നും 95,610 കോടി രൂപ സര്‍ക്കാരിന് ലഭിച്ചതായി ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ. ഇനി പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നികുതിനിരക്ക് പണപ്പെരുപ്പത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തില്‍ ജിഎസ്ടി ശേഖരം 94,016 കോടി രൂപയായിരുന്നു. ജിഎസ്ടിയുടെ നിന്ന് ലഭിക്കുന്ന വരുമാനം ഒരു ലക്ഷം കോടി കവിയുമെന്ന് കണക്കാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഏപ്രില്‍ മാസത്തില്‍ കണക്ക് വീണ്ടും വര്‍ദ്ധിച്ചുവരികയാണ്. ഇവേബില്‍ അവതരിപ്പിക്കുന്നതോടെ കൂടുതല്‍ പണം സര്‍ക്കാരില്‍ എത്തുമെന്നാണ് കരുതുന്നത്. നികുതി പരിഷ്‌കരണം പണപ്പെരുപ്പത്തിനും റവന്യൂ പിരിക്കുന്നതിനും പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും ഒരു വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ജിഎസ്ടി സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും ഹസ്മുഖ് ആദിയ പറഞ്ഞു. ഈ വര്‍ഷം ജിഎസ്ടി ശേഖരം 13 ലക്ഷം കോടിയായി ഉയരുമെന്ന് റെയില്‍വേ, കല്‍ക്കരി, ധനകാര്യ, കോര്‍പ്പറേറ്റ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. 1.1 ലക്ഷം കോടിയുടെ പ്രതിമാസ ശേഖരം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വരുമാനം ഉയരുകയാണെങ്കില്‍, ആനുകൂല്യങ്ങള്‍ ഉപഭോക്താവിന് കൈമാറുകയും ധനക്കമ്മി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: GST