വീടുകള്‍ മോടിയാക്കാന്‍ ‘ആപ്കാപെയ്ന്റര്‍’

വീടുകള്‍ മോടിയാക്കാന്‍ ‘ആപ്കാപെയ്ന്റര്‍’

വീടുകളിലെയും ഓഫീസുകളിലെയും പെയ്ന്റിംഗ് ജോലികള്‍ സമയബന്ധിതമായി, താങ്ങാവുന്ന നിരക്കില്‍ നല്‍കുന്ന ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പാണ് ആപ്കാപെയ്ന്റര്‍. ബുക്കിംഗ് മുതല്‍ പേമെന്റ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഫീഡ്ബാക്ക് എന്നിവയെല്ലാം സംരംഭത്തിന്റെ മൊബീല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്

അനുദിനം പുത്തന്‍ ആശയങ്ങളുമായാണ് ഓരോ സ്റ്റാര്‍ട്ടപ്പിന്റെയും ഉദയം. ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ഏത്രയും വേഗത്തില്‍ ലളിതമായ രീതിയില്‍ അവരിലേക്ക് എത്തിക്കാനുള്ള മല്‍സരമാണിവിടെ നടക്കുന്നത്. ഇന്ന് ഒട്ടുമിക്ക മേഖലയിലും ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വന്നുകഴിഞ്ഞു. ഒരു ടാക്‌സി വിളിക്കാനായാലും പച്ചക്കറി വാങ്ങാനും ആശുപത്രി സേവനങ്ങള്‍ക്കും എന്നുവേണ്ട ദൈനംദിന ജീവിതത്തിലെ സര്‍വവിധ മേഖലയും മൊബീല്‍ ആപ്ലിക്കേഷന്‍ രൂപത്തില്‍ ഒന്നു രണ്ടു ക്ലിക്കുകളില്‍ നമ്മുടെ അരികിലെത്തുന്ന കാലമാണ്. പ്രത്യേകിച്ചും തിരക്കേറിയ നഗരജീവിതം നയിക്കുന്ന ജനങ്ങളാണ് ഇവയുടെ ഏറ്റവും വലിയ ഗുണഫോക്താക്കള്‍. ഈ നിരയിലേക്ക് വേറിട്ട ആശയവുമായി കടന്നു വന്ന സംരംഭമാണ് ‘ആപ്കാപെയ്ന്റര്‍’. വീടുകളിലെയും ഓഫീസുകളിലെയും പെയ്ന്റിംഗ് ജോലികള്‍ ഏറ്റെടുത്ത് നിരവഹിക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്.

മൂന്നു വര്‍ഷം മുമ്പ് ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത് ദമ്പതിമാരായ അനുപം സിംഗ് ചൗഹാന്‍, ദിവ്യ രാഘവന്‍ എന്നിവരാണ്. സ്വന്തം ദേശം വിട്ട് മറുനാടുകളില്‍ താമസിക്കുന്നവര്‍ വീടും മറ്റും പെയ്ന്റ് ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് ഇരുവരും ഈ മേഖലയില്‍ തങ്ങളുടെ സംരംഭത്തിന് വിത്ത് പാകിയത്.

ഉപഭോക്താക്കള്‍ക്ക് സമയലാഭം

പെയ്ന്റിംഗുമായി ബന്ധപ്പെട്ട ആദ്യാവസാന പരിപാടികള്‍ എല്ലാം തന്നെ ആപ്കാപെയ്ന്ററില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പെയ്ന്റിംഗ് ജോലിക്കാരെ ഒരുമിപ്പിച്ച് മേഖലയ്ക്ക് ശക്തമായ കെട്ടുറപ്പ് നല്‍കിക്കൊണ്ടാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. ജോലിക്കാരെ അന്വേഷിച്ച് പലയിടങ്ങളില്‍ ആളുകള്‍ക്ക് അലഞ്ഞുതിരിഞ്ഞു നടക്കേണ്ട എന്നതിനൊപ്പം പെയ്ന്റിംഗ് ജോലിക്കാര്‍ക്ക് ഒരു സ്ഥാപനത്തിനു കീഴില്‍ സ്ഥിര ജോലി എന്ന ആശയം കൂടി ഇവിടെ നടപ്പാക്കപ്പെടുന്നുണ്ട്.

ബെംഗളൂരില്‍ മാത്രം 500 മുതല്‍ 600 വരെ പെയ്ന്റിംഗ് ജോലിക്കാര്‍ ഈ സ്ഥാപനവുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. മുംബൈയില്‍ 200, ഹൈദരാബാദില്‍ 120, പൂനെയില്‍ 30 എന്നിങ്ങനെയാണ് സംരംഭവുമായി ബന്ധപ്പെട്ടിരിക്കുന്ന പെയ്ന്റിംഗ് ജോലിക്കാരുടെ എണ്ണം

വാറങ്കല്‍ എന്‍ഐടിയിലെ പഠനശേഷം ഛത്തീസ്ഖഡിലെ സ്റ്റീല്‍ പ്ലാന്റില്‍ ജോലി ചെയ്ത പരിചയസമ്പത്തുമായി അനുപം സിംഗ് ബെംഗളൂരിലേക്ക് താമസം മാറ്റിയതോടെയാണ് ആപ്കാപെയ്ന്റര്‍ എന്ന സംരംഭത്തിന്റെ ചിന്ത മനസിലുദിക്കുന്നത്. ഇന്ന് 24 അംഗ സംഘത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഈ പെയ്ന്റിംഗ് സ്റ്റാര്‍ട്ടപ്പിനെ ബെംഗളൂരില്‍ ശ്രദ്ധേയമാക്കിയിരിക്കുന്നത്.

ആപ്കാപെയ്ന്ററിന്റെ പ്രവര്‍ത്തനം

പെയ്ന്റിംഗ് ജോലികള്‍ സമയബന്ധിതമായി, താങ്ങാവുന്ന നിരക്കില്‍ നല്‍കുന്ന, ഓണ്‍ലൈന്‍ മൊബീല്‍ ആപ്ലിക്കേഷനാണ് ആപ്കാപെയ്ന്റര്‍. ബെംഗളൂരില്‍ മാത്രം 500 മുതല്‍ 600 വരെ പെയ്ന്റിംഗ് ജോലിക്കാര്‍ ഈ സ്ഥാപനവുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. മുംബൈയില്‍ 200, ഹൈദരാബാദില്‍ 120, പൂനെയില്‍ 30 എന്നിങ്ങനെയാണ് സംരംഭവുമായി ബന്ധപ്പെട്ടിരിക്കുന്ന പെയ്ന്റിംഗ് ജോലിക്കാരുടെ എണ്ണം.

” ആപ്കാപെയ്ന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓട്ടോമാറ്റിക് ആണ്. ബുക്കിംഗ് മുതല്‍ പേമെന്റ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഫീഡ്ബാക്ക് എന്നിവയെല്ലാം ഓട്ടോമാറ്റിക് ആണെന്നുതന്നെ പറയാം. ഉപഭോക്താവിന്റെ അവശ്യങ്ങള്‍ മനസിലാക്കിയ ശേഷം വിദഗ്ധ എന്‍ജിനീയര്‍മാര്‍ ക്വട്ടേഷനുകള്‍ തയാറാക്കി നല്‍കും. ക്വട്ടേഷന്‍ സ്വീകരിക്കപ്പെട്ടാല്‍ നിര്‍ദിഷ്ട പെയ്ന്റിംഗ് ജോലിക്കാര്‍ മൊബീല്‍ ആപ്പ് വഴി ജോബ് കാര്‍ഡില്‍ ചെക്ക്-ഇന്‍ ചെയ്ത് സഹായികള്‍ക്കൊപ്പം വീടുകളില്‍ നേരിട്ടെത്തി എത്രയും വേഗം ജോലി തുടങ്ങും. ജോലി അവസാനിക്കുമ്പോള്‍ ആപ്പ് വഴി തന്നെ ചെക്ക്-ഔട്ട് ചെയ്യാനുള്ള ഓപ്ഷനും ഇവിടെയുണ്ട്. തികച്ചും സുതാര്യമാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍,”’ അനുപം പറയുന്നു.

ഹോംലെയ്ന്‍, ലിവ്‌സ്‌പേസ് എന്നീ സ്റ്റാര്‍ട്ടപ്പുകളുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ആപ്കാപെയ്ന്റര്‍ ഈ രണ്ടു ഇന്റീരിയര്‍ ഡിസൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്നും 10 ശതമാനം ഉപഭോക്തൃ പങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ട്. 2020 ഓടെ 10-15 നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ച് ബിസിനസ് വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്

പതിനാല് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റുമാരുടെ സേവനം ആപ്കാപെയ്ന്ററില്‍ ലഭ്യമാണ്. കൂടാതെ മികച്ച ആര്‍ക്കിടെക്റ്റര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. ഉപഭോക്താവിന്റെ എല്ലാവിധ സംശയങ്ങളും കൃത്യമായി പരിഹരിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയുമാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. ” ഉപഭോക്താവില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ ഞങ്ങളുടെ ഡിസൈനര്‍മാര്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് ത്രീഡി ദൃശ്യങ്ങള്‍ തയാറാക്കി പെയ്ന്റര്‍മാര്‍ക്കു നല്‍കും. ജോലിക്കാരുടെ കഴിവും അവരുടെ താമസസ്ഥലവും മറ്റും ക്രോഡീകരിച്ചാണ് ജോലികള്‍ ഏല്‍പ്പിക്കുന്നതും,” അനുപം പറയുന്നു.

ഹോംലെയ്ന്‍, ലിവ്‌സ്‌പേസ് എന്നീ സ്റ്റാര്‍ട്ടപ്പുകളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആപ്കാപെയ്ന്റര്‍ ഈ രണ്ടു ഇന്റീരിയര്‍ ഡിസൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്നും 10 ശതമാനം ഉപഭോക്തൃ പങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ട്.

ഓരോ മാസവും 150 വീടുകളില്‍ പെയ്ന്റിംഗ്

ഉപഭോക്താക്കളുടെ സംതൃപ്തി മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആപ്കാപെയ്ന്റര്‍ മുന്‍തൂക്കം നല്‍കുന്നത്. കൃത്യതയാര്‍ന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുകൊണ്ടുതന്നെ കമ്പനി ആളുകള്‍ക്കിടയില്‍ പേര് നേടിയിട്ടുണ്ടെന്നാണ് അനുപത്തിന്റെ അഭിപ്രായം. ” കമ്പനിയുടെ വര്‍ഷാവര്‍ഷങ്ങളിലുള്ള വളര്‍ച്ചയില്‍ സന്തോഷമുണ്ട്. ഇതിനോടകം 2200 ല്‍ പരം വീടുകള്‍ ഞങ്ങള്‍ പെയ്ന്റ് ചെയ്തു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് 1100 ആയിരുന്നു. പ്രതിമാസം 150 വീടുകള്‍ എന്ന കണക്കിലാണിപ്പോള്‍ കമ്പനി മുന്നോട്ട് പോകുന്നത്. ഓരോ വീടും പെയ്ന്റ് ചെയ്യുന്നതിനും മറ്റും ശരാശരി നിരക്ക് ഏകദേശം 40,000 രൂപയോളം വരും,”അനുപം പറയുന്നു. 2020 ഓടെ 10-15 നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ച് ബിസിനസ് വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: FK Special, Slider

Related Articles