വനിതാ ഡ്രൈവിംഗ്: സൗദിയില്‍ ചരിത്രം കുറിച്ച് മലയാളി യുവതി

വനിതാ ഡ്രൈവിംഗ്:  സൗദിയില്‍ ചരിത്രം കുറിച്ച് മലയാളി യുവതി

ജിദ്ദ: സൗദിയില്‍ ഡ്രൈവിംഗ് വിപ്ലവത്തിന്റെ ഭാഗമായിരിക്കുകയാണ് ഒരു മലയാളി യുവതി. സൗദി അറേബ്യയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആദ്യമായി ലഭിക്കുന്ന ഇന്ത്യക്കാരി എന്ന വിശേഷണം ഒരു മലയാളി യുവതിക്ക് സ്വന്തമായിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസാണ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

കിഴക്കന്‍ പ്രവശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുള്‍ അസീസ് നേവല്‍ ബേസ് മിലിറ്ററി ഹോസ്പിറ്റല്‍ നഴ്‌സായി ജോലി ചെയ്യുകയാണ് സാറാമ്മ തോമസ്. ഇന്ത്യന്‍ ലൈസന്‍സ് നേരത്തെ തന്നെ ഇവര്‍ക്കുണ്ടായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞതിന് ശേഷമാണ് സാറാമ്മയ്ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയത്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലെതില്‍ മാത്യു പി തോമസ് ആണ് സാറാമ്മയുടെ ഭര്‍ത്താവ്.

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിരോധിച്ച ശേഷം ജൂണ്‍ 5 നാണ് ആദ്യമായി സൗദി അറേബ്യയില്‍ ലൈസന്‍സ് വിതരണം നടക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി പോരാടിയ നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും മുമ്പ് ചെയ്തിരുന്നു.

 

Comments

comments

Categories: Arabia, Women