600 ഇന്ത്യന്‍ ടെക്കികള്‍ക്ക് അവസരമൊരുക്കി പേപാല്‍

600 ഇന്ത്യന്‍ ടെക്കികള്‍ക്ക് അവസരമൊരുക്കി പേപാല്‍

ബെംഗലൂരു: ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ പ്രമുഖ കമ്പനിയായ പേപാല്‍ ഇന്ത്യയില്‍ നിന്നും 600 സാങ്കേതികവിദഗ്ധര്‍ക്ക് ജോലി നല്‍കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കുന്ന വിപണിയായാണ് ഇന്ത്യയെ കാണുന്നത്. ഇതിനാല്‍ 600 ടെക്കികള്‍ പേപാലിന്റെ ഭാഗമാകുന്നത് കമ്പനിയുടെ വളര്‍ച്ചയെയും മികച്ചതാക്കും. ഡിസംബര്‍ മാസത്തോടു കൂടി ജോലിയ്‌ക്കെടുക്കാനാണ് പേപാലിന്റെ പദ്ധതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, തുടങ്ങിയവ ഉള്‍പ്പടെയുള്ള ഡൊമെയ്‌നുകളിലേക്കാണ് സാങ്കേതികവിദഗ്ധരെ നിയമിക്കുന്നത്.

2018 അവസാനത്തോടുകൂടി 600 പേരെയും കൂടി ഉള്‍പ്പെടുത്താനാണ് ശ്രമമെന്ന് പേപാല്‍ എഞ്ചിനിയറിംഗ് മേധാവി ഗുരു ഭട്ട് പറഞ്ഞു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍( ജാവ, നോഡ് ജെഎസ്), ബാക്ക് എന്‍ഡ് ഡവലപ്പര്‍, ഡാറ്റാ എഞ്ചിനിയര്‍ എന്നീ തസ്തികകളിലേക്കാണ് വിദഗ്ധരെ അന്വേഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെന്നൈയിലും ബെംഗലൂരുവിലുമായി രണ്ട് ടെക് കേന്ദ്രങ്ങളാണ് പേപാലിനുള്ളത്. നിലവില്‍ 1,700 പേരാണ് ഇരു ഓഫീസുകളിലുമായി ജോലി ചെയ്യുന്നത്.

ഇന്ത്യയില്‍ നിരവധി കഴിവുള്ളവരുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യയിലെ യുവതലമുറ. സാങ്കേതിക മേഖലയിലും പ്രാവീണ്യം തെളിയിച്ചവരെ കമ്പനിയിലേക്കെടുക്കുമ്പോള്‍ കമ്പനിയ്ക്ക് മികച്ച വളര്‍ച്ചയുണ്ടാക്കുമെന്നും ഗുരു ഭട്ട് അഭിപ്രായപ്പെട്ടു.

Comments

comments

Tags: India, PayPal