പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: 2019 മാര്‍ച്ച് വരെ നീട്ടി

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: 2019 മാര്‍ച്ച് വരെ നീട്ടി

ന്യൂഡെല്‍ഹി: ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 ആണ് സമയപരിധി. ഇത് അഞ്ചാം തവണയാണ് കേന്ദ്രം ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടുന്നത്.

ആദായ നികുതി വകുപ്പ് സെക്ഷന്‍ 119, ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് സമയപരിധി നീട്ടിയതായി ഉത്തരവിറക്കിയത്. കേന്ദ്ര പ്രത്യക്ഷ ബോര്‍ഡിന്റെ വിജ്ഞാപന പ്രകാരം 2018 ജൂണ്‍ 30 ആയിരുന്നു ആധാര്‍-പാന്‍ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി. ഇതിനു ശേഷവും ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാന്‍ അസാധുവാകുന്നായിരുന്നു അറിയിപ്പ്.

ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) പ്രകാരമായിരുന്നു ഇത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും സാധിക്കില്ലായിരുന്നു.

 

Comments

comments

Categories: FK News, Slider