വൈദ്യുതിക്ക് ജിഎസ്ടി ഇല്ല; വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് ബാധകം

വൈദ്യുതിക്ക് ജിഎസ്ടി ഇല്ല; വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് ബാധകം

തിരുവനന്തപുരം: വൈദ്യുതി മീറ്റര്‍ വാടക ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ കീഴില്‍ ഉള്‍പ്പെടുത്തി തുടങ്ങി. വൈദ്യുതി നിരക്കിന് ജിഎസ്ടി ബാധകമല്ലെങ്കിലും വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് ജിഎസ്ടി ബാധകമാണെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. സേവനങ്ങള്‍ക്കുള്ള നികുതി നിരക്കായ 18 ശതമാനമാണ് ഈടാക്കിയിരിക്കുന്നത്.

കണക്ഷനുള്ള ആപ്ലിക്കേഷനുള്‍പ്പടെയുള്ളതിന് ഇനി ജിഎസ്ടി നിര്‍ബന്ധമായും അടച്ചിരിക്കണം. കേന്ദ്രം ജിഎസ്ടി നടപ്പാക്കി ഒരു വര്‍ഷം തികയുമ്പോഴാണ് കേരളത്തില്‍ വൈദ്യുതി വകുപ്പില്‍ നിന്നും ഈ തീരുമാനം. ജിഎസ്ടി ബാധകമല്ലാതിരുന്ന കൂടുതല്‍ മേഖലകളെ നികുതിയുടെ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വൈദ്യിതി വിതരണം, പ്രസരണം എന്നിവയെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

മീറ്റര്‍ വാടക, മീറ്റര്‍ പരിശോധന ഫീസ്, വൈദ്യുത ലൈനും മീറ്ററും മാറ്റിവെയ്ക്കുന്നതിനുള്ള പണിക്കൂലി എന്നിവയ്‌ക്കെല്ലാം ജിഎസ്ടി ബാധകമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. വൈദ്യുതി വിതരണത്തിനുള്ള ഉപകരണം എന്ന നിലയില്‍ മീറ്ററിന്റെ വാടകയ്ക്ക് നികുതി ഈടാക്കേണ്ടതില്ലെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആദ്യ തീരുമാനം. എന്നാല്‍ രാജ്യത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികള്‍ക്കും ജിഎസ്ടി ബാധകമാണെന്ന് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് ഉത്തരവിറക്കി. ഇതിനു പിന്നാലെയാണ് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.

 

 

 

Comments

comments

Categories: FK News, Slider, Top Stories
Tags: electricity, GST

Related Articles