വേനലവധി: വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നു

വേനലവധി: വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നു

ദുബായ്: ഗള്‍ഫ് നാടുകളില്‍ വേനലവധി ആരംഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിച്ചു. കേരളത്തിലേക്കുള്ള പല വിമാനങ്ങളിലെയും ടിക്കറ്റ് നിരക്ക് ഇപ്പോള്‍ സാധാരണയില്‍ നിന്നും ഇരട്ടിയാണ്. അവധിയോടനുബന്ധിച്ച് വിമാനത്താവളത്തിലെ തിരക്കും പതിവിലും അധികമാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെടുന്ന തിരക്ക് ജൂലൈ മാസം പകുതിയോളം നീളുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. 1.1 മില്യണ്‍ യാത്രക്കാരെയാണ് ഈ വേനലവധിയില്‍ ദുബായ് എയര്‍പോര്‍ട്ട് പ്രതീക്ഷിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് യുജിനെ ബാരി പറഞ്ഞു. ടിക്കറ്റ് നിരക്ക് താങ്ങാനാവാതെ അവധിക്ക് നാട്ടിലേക്ക് പോകാത്തവരുടെയും എണ്ണം ഇത്തവണ കൂടുതലാണ്.

സെപ്റ്റംബര്‍ രണ്ടിനാണ് സ്‌കൂള്‍ തുറക്കുന്നത്. സെപ്റ്റംബറിലും നിരക്ക് കൂടാനുള്ള സാധ്യതയുണ്ട്. ജൂലൈ 5 മുതല്‍ ജൂലൈ 8 വരെയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക എന്നും അധികൃതര്‍ വ്യക്തമാക്കി.

 

Comments

comments

Categories: Arabia, FK News