ജിഎസ്ടി പ്രത്യക്ഷ നികുതിയെയും സ്വാധീനിച്ചു

ജിഎസ്ടി പ്രത്യക്ഷ നികുതിയെയും സ്വാധീനിച്ചു

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രത്യക്ഷ നികുതിയെയും സ്വാധീനിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മുന്‍കൂര്‍ നികുതി വര്‍ധിച്ചത് അദ്ദേഹം തെളിവായി ഉയര്‍ത്തിക്കാട്ടി. പരോക്ഷ നികുതി സമ്പ്രദായം (ഇന്‍ഡയറക്ട് ടാക്‌സ്) അതായത് ജിഎസ്ടി, പ്രത്യക്ഷ നികുതി(പ്രത്യക്ഷ നികുതി)യെ കൂടി സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അഡ്വാന്‍സ് പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് 2019 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 44 ശതമാനം ഉയര്‍ന്നു. അതേസമയം, അഡ്വാന്‍സ് കോര്‍പ്പറേറ്റ് ടാക്‌സ് 17 ശതമാനമായാണ് ഉയര്‍ന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

വീഡിയോ കോണ്‍ഫറന്‍സ് വഴി ജിഎസ്ടി നടപ്പാക്കാന്‍ പിന്തുണ നല്‍കിയ സംസ്ഥാന ധനകാര്യ മന്ത്രിമാരെ ജെയ്റ്റ്‌ലി അഭിനന്ദിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിനും ജെയ്റ്റ്‌ലി നന്ദിയറിയിച്ചു.

ജിഎസ്ടി നടപ്പാക്കുന്നതിനു മുമ്പ് ഇന്ത്യന്‍ വിപണി മൊത്തത്തില്‍ വിഭജിച്ചു കിടക്കുകയായിരുന്നു. നികുതി സമ്പ്രദായം കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണവുമായിരുന്നു. എന്നാല്‍ ജിഎസ്ടി അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ആദ്യമൊരു സംശയമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നികുതികളെല്ലാം ഏകീകരിച്ചപ്പോള്‍ കൈകാര്യം ചെയ്യാന്‍ വളരെ ലളിതവും എളുപ്പമുള്ളതും ആയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നികുതി ഘടനയെ യുക്തിസഹമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മാത്രമവുമല്ല നികുതിയുടെ 28 ശതമാനം നികുതി സ്ലാബില്‍ നിന്നും കുറഞ്ഞ നികുതിയിലേക്ക് ഉല്‍പ്പന്നങ്ങളെ കൊണ്ടുവരാനുള്ള പദ്ധതിയിലാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

 

 

Comments

comments

Tags: arun jaitely, GST