ഓഡിറ്റര്‍മാര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ പിടിവീഴുന്നു

ഓഡിറ്റര്‍മാര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ പിടിവീഴുന്നു

കൊല്‍ക്കത്ത: ബാങ്ക് ഓഡിറ്റിങില്‍ തെറ്റു വരുത്തുന്ന അംഗീകാരമുള്ള ഓഡിറ്റിങ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. തെറ്റു ഗുരുതരമായാല്‍ പുതിയ ഓഡിറ്റിങിനുള്ള അനുമതി നിഷേധിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

നിലവിലെ രീതികള്‍ക്ക് എത്രത്തോളം അന്തരം വരുത്തുന്നുവെന്നതിനെ ആശ്രയിച്ചാണ് നടപടി സ്വീകരിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഓഡിറ്റര്‍മാരുടെ സംഭാവനകള്‍ വലുതാണെങ്കിലും ബാങ്ക് വായ്പാ സംബന്ധമായ പ്രശ്‌നങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെയാണ് ആര്‍ബിഐ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് നടത്തിയ പരിശോധനയില്‍ ഐസിഐസിഐ, ആക്‌സിസ് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ ഓഡിറ്റിങില്‍ കൃത്രിമത്വം കണ്ടെത്തിയിരുന്നു. ഇവരുടെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നതാണ് കണ്ടെത്തിയ കുറ്റം. ഓഡിറ്റര്‍മാര്‍ നല്‍കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ തെറ്റായ സര്‍ട്ടിഫിക്കേഷനുകളും കണ്ടെത്തിയിരുന്നു.

Comments

comments

Categories: Banking, Slider
Tags: Auditors, RBI