പാന്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ശനിയാഴ്ച്ച

പാന്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ശനിയാഴ്ച്ച

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ 12 അക്ക നമ്പറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാരം ശനിയാഴ്ച്ച അവസാനിക്കും. പാന്‍കാര്‍ഡ് ഉപയോക്താക്കള്‍ നിര്‍ബന്ധമായും പാന്‍-ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. ഇതിനായി ഇങ്കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ മതിയാകും. www.incometaxindaefiling.gov.in എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യാം.

എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉപാധികളോടെ ചില വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ താമസമില്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്ത വ്യക്തികള്‍, 80 വയസോ അതില്‍ കൂടുതലോ ഉള്ളവര്‍, ജമ്മു കാശ്മീരിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും താമസിക്കുന്നവര്‍ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇങ്കം ടാക്‌സ് ആക്ട് സെക്ഷന്‍ 139 എഎ പ്രകാരമാണ് ഇക്കൂട്ടര്‍ പാന്‍ കാര്‍ഡും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ഐടി വകുപ്പ് അറിയിച്ചിരിക്കുന്നത്.

Comments

comments

Categories: More, Slider
Tags: adhar