ജൂലൈ ഒന്ന്; ജിഎസ്ടി ദിനം

ജൂലൈ ഒന്ന്; ജിഎസ്ടി ദിനം

ജൂലൈ ഒന്ന് ജിഎസ്ടി ദിനമായി ആഘോഷിക്കാന്‍ തീരുമാനം. ഏകീകൃത നികുതി നിയമം നടപ്പിലായതോടെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ നികുതിനിയമം എടുത്തു പറയേണ്ട ഒന്നായി മാറിയയതോടെയാണ് ഈ തീരുമാനം. നികുതിയടക്കാനുള്ള നികുതിദായകരുടെ സന്നദ്ധതയും ധനമന്ത്രി ചൂണ്ടിക്കാട്ടി.

2018 ജൂലൈ 1 ന് ജിഎസ്ടി നടപ്പാക്കി ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ജിഎസ്ടി നടപ്പിലാക്കിയത്. ഉപയോക്താക്കള്‍ക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേര്‍ നികുതിവ്യവസ്ഥയ്ക്കു പുറത്തു നില്‍ക്കുവാനും, സാധനങ്ങളുടെ വിലവര്‍ദ്ധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി നടപ്പാക്കിയത്.

ജിഎസ്ടി നടപ്പാക്കു്‌നനതിനു മുമ്പേ ദേശീയ, സംസ്ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു നിലനിന്നിരുന്നത്. ഇവയ്‌ക്കെല്ലാം പകരമായി ഏര്‍പ്പെടുത്തിയ ഏകീകൃതവും സംയോജിതവുമായ നികുതിയാണു ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജിഎസ്ടി). ഉല്‍പന്നത്തിന്റെ അടിസ്ഥാന വിലയിന്മേല്‍ എക്‌സൈസ് തീരുവയുമുണ്ട്. അടിസ്ഥാനവിലയും എക്‌സൈസ് തീരുവയും ചേര്‍ന്ന തുകയിന്മേല്‍ കേന്ദ്ര വില്‍പനനികുതിയും അടങ്ങുന്നു. ഇതെല്ലാം ചേര്‍ന്ന മൊത്തവിലയിന്മേല്‍ സംസ്ഥാനം വക മൂല്യവര്‍ധന നികുതി (വാറ്റ്) യും ചേര്‍ക്കപ്പെടുന്നു. ഈ കൂട്ടുനികുതികള്‍ക്കെല്ലാം പകരമായാണു ജിഎസ്ടി എന്ന ഒറ്റ നികുതി.

Comments

comments

Categories: Business & Economy
Tags: GST

Related Articles