ദുബായ് സ്‌കൂളിന്റെ റിയല്‍റ്റി ആസ്തികള്‍ വാങ്ങി അമാനത്ത്

ദുബായ് സ്‌കൂളിന്റെ റിയല്‍റ്റി ആസ്തികള്‍ വാങ്ങി അമാനത്ത്

നോര്‍ത്ത് ലണ്ടന്‍ കോളെജിയറ്റ് സ്‌കൂള്‍ ദുബായുടെ റിയല്‍റ്റി ആസ്തികളാണ് യുഇയുടെ അമാനത്ത് വാങ്ങിയത്

ദുബായ്: ജിസിസിയിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍, എജുക്കേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ അമാനത്ത് ഹോള്‍ഡിംഗ്‌സ് നോര്‍ത്ത് ലണ്ടന്‍ കോളെജിയറ്റ് സ്‌കൂള്‍ ദുബായുടെ റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ ഏറ്റെടുത്തു. ആസ്തികളുടെ ഏറ്റെടുപ്പ് പൂര്‍ത്തിയായതായി അമാനത്ത് അറിയിച്ചു.

ശോഭ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ പിഎന്‍സി ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ നിന്നാണ് അമാനത്ത് സ്‌കൂളിന്റെ റിയല്‍റ്റി ആസ്തികള്‍ ഏറ്റെടുത്തത്. 98 മില്ല്യണ്‍ ഡോളറിന്റേതാണ് ഇടപാട്. സ്‌കൂളിന്റെ ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 45 മില്ല്യണ്‍ എഇഡി ചെലവിടുമെന്നും അമാനത്ത് വ്യക്തമാക്കി.

മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം സിറ്റിയിലാണ് 38,000 സ്‌ക്വയര്‍ മീറ്ററില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. എട്ട് സയന്‍സ് ലബോറട്ടറികള്‍, പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ സ്‌കൂളിലുണ്ട്.

ആരോഗ്യ പരിരക്ഷാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍ എന്നത് അമാനത്ത് ചെയര്‍മാന്‍ ഹമദ് അബ്ദുള്ള അല്‍ശംസി പറഞ്ഞു. അമാനത്ത് നടത്തുന്ന പ്രമുഖ സാമൂഹ്യ അടിസ്ഥാനസൗകര്യ ഇടപാടാണിത്. ഓഹരിയുടമകള്‍ക്ക് മികച്ച നേട്ടം നല്‍കുന്നതാകും ഇതെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയിലെ വിദ്യാഭ്യാസ മേഖലയെ പിന്തുണയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഇതെന്നും അമാനത്ത് വ്യക്തമാക്കി. ജിസിസിയുടെ കെ-12 സ്വകാര്യ വിദ്യാഭ്യാസരംഗത്ത് നിക്ഷേപം നടത്തുകയെന്നത് ആകര്‍ഷകമായ കാര്യമാണ്, പ്രത്യേകിച്ചും യുഎഇയില്‍-അമാനത്ത് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

Comments

comments

Categories: Arabia

Related Articles