നേട്ടം കുറിച്ച് ഓഹരി വിപണി ; സെന്‍സെക്‌സ് 385.84 പോയ്ന്റ് ഉയര്‍ന്നു

നേട്ടം കുറിച്ച് ഓഹരി വിപണി ; സെന്‍സെക്‌സ് 385.84 പോയ്ന്റ് ഉയര്‍ന്നു

മുംബൈ: വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ താല്‍ക്കാലികമായി അകന്നതും അസംസ്‌കൃത എണ്ണ വില കുറഞ്ഞതും ഇന്നലെ രാജ്യത്തെ ഓഹരി വിപണികള്‍ക്ക് കരുത്തേകി. സെന്‍സെക്‌സ് 385.84 പോയ്ന്റ് ഉയര്‍ന്ന് 35,423.48ലും നിഫ്റ്റി 125.20 പോയ്ന്റ് ഉയര്‍ന്ന് 10,714.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലെത്തിയ ശേഷം രൂപ നില മെച്ചപ്പെടുത്തിയതയാണ് ഓഹരി വിപണിയില്‍ നിക്ഷേപകരെ ആവേശത്തിലാക്കിയത്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 35,128.16ലായിരുന്നു സെന്‍സെക്‌സ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 400 പോയ്ന്റ് വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ വ്യാപാര സെഷനുകളിലും 452.40 പോയ്ന്റിനടുത്ത നഷ്ടമാണ് സെന്‍സെക്‌സ് രേഖപ്പെടുത്തിയിരുന്നത്.

ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഒഎന്‍ജിസി, സിപ്ല, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് ഇന്നലെ നേട്ടം കൊയ്തത്. ഡോ. റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവയാണ് ഇന്നലെ നഷ്ടം കുറിച്ച ഓഹരികള്‍.

Comments

comments

Categories: Slider, Top Stories