കാത്തിരുന്ന് വീക്ഷിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍

കാത്തിരുന്ന് വീക്ഷിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍

ഇന്ധന വിലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യോമയാന മേഖല സമ്മര്‍ദത്തിലാണ്

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് അടുത്ത മൂന്ന്,നാല് മാസത്തേക്ക് കാത്തിരുന്ന് വീക്ഷിക്കുകയെന്ന സമീപനമാണ് കൈക്കൊള്ളുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സംരംഭങ്ങളുടെ കൈകളിലായിരിക്കണം എയര്‍ ഇന്ത്യയെന്നതാണ് സര്‍ക്കാരിന്റെ പൊതുവായ കാഴ്ചപ്പാട്. എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കുന്നതിനായി സര്‍ക്കാര്‍ ലേല അപേക്ഷകള്‍ ക്ഷണിച്ചിരുന്നെങ്കിലും ഒരു കമ്പനിയും താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. മേയ് 31നായിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

ഇന്ധന വിലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യോമയാന മേഖല സമ്മര്‍ദത്തിലാണെന്നും ഓഹരി വിറ്റഴിക്കലുമായി മുന്നോട്ട് പോകാനുള്ള സാധ്യത വിലയിരുത്തി വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിര്‍ദിഷ്ട പദ്ധതി പ്രകാരം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും അനുബന്ധ സംരംഭങ്ങളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൂര്‍ണമായും എയര്‍ ഇന്ത്യ സാറ്റ്‌സിലെ 50 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്

എയര്‍ ഇന്ത്യയുടെ തന്ത്രപരമായ വിറ്റഴിക്കലിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങളും സാഹചര്യങ്ങളും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്താണ് മുന്നോട്ട് പോകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
2017 മാര്‍ച്ചില്‍ 48,877 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ കടബാധ്യത. ഇതില്‍ 17,360 കോടി രൂപ വിമാനങ്ങള്‍ വാങ്ങാനായി എടുത്തതാണ്. 31,517 കോടി രൂപ എയര്‍ഇന്ത്യയുടെ പ്രവര്‍ത്തന മൂലധന ായ്പയായി എടുത്തതാണ്. മേയില്‍ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 12.8 ശതമാനം ഉയര്‍ന്നുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക ഡാറ്റ പറയുന്നത്.

Comments

comments

Categories: Business & Economy