ഫ്യൂച്ചര്‍ കേരള രണ്ടാമത് എജ്യുക്കേഷന്‍ കോണ്‍ക്ലേവ് സമാപിച്ചു

ഫ്യൂച്ചര്‍ കേരള രണ്ടാമത് എജ്യുക്കേഷന്‍ കോണ്‍ക്ലേവ് സമാപിച്ചു

കൊച്ചി: ഫ്യൂച്ചര്‍ കേരള സംഘടിപ്പിച്ച രണ്ടാമത് എജ്യുക്കേഷന്‍ കോണ്‍ക്ലേവ് സമാപിച്ചു. വിദ്യാഭ്യാസ,വ്യാവസായിക മേഖലയിലെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേരള ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട.) പി സദാശിവം മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസവും നാലാം വ്യാവസായിക വിപ്ലവവും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വിദഗ്ധരും, വ്യാവസായിക പ്രമുഖരും ആശയങ്ങള്‍ പങ്കുവെച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വ്യാവസായിക സംരംഭകരും സമ്മേളനത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സംഭാവനകള്‍ നല്‍കിയ പതിനെട്ടോളം വ്യക്തികളെയും സ്ഥാപനങ്ങളെയും സമ്മേളനത്തില്‍ ആദരിച്ചു.

പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍്ത്തിക്കുന്ന ഫാ. ആന്റണി നിരപ്പേല്‍, മാനേജ്‌മെന്റ് എജ്യുക്കേഷന്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. അബ്രഹാം കോശി( ഐഐഎം അഹമ്മദാബാദ്), ഡോ. കെ.എസ് രാധാകൃഷ്ണന്‍( മുന്‍ വൈസ് ചാന്‍സിലര്‍, കാലടി സര്‍വകലാശാല), ഡോ. പി ഒ ജി ലബ്ബ, ഡോ. സി ബി പോള്‍ ചെല്ലകുമാര്‍, എച്ച്. അഹിനൂസ് എന്നിവര്‍ക്ക് വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരങ്ങ്ള്‍ നല്‍കി. തുടര്‍ന്ന് പ്രൊഫ. സജി ഗോപിനാഥ്, പ്രൊഫ. കുഞ്ചറിയ പി ഐസക്, ഡോ. രാജു കെ ജോര്‍ജ്, ഡോ. സുശീല മാത്യു, പ്രൊഫ. ബിജു കുമാര്‍, റവ. ഫാ. രാജേഷ് മാര്‍ട്ടിന്‍, പോള്‍ മുണ്ടാടന്‍, അഡ്വ.ടി എ വിജയന്‍, റവ. ഫാ. ജേക്കബ് കൊടിമരത്തും മൂട്ടില്‍, രാമലാല്‍ സി ബി, മെഹ്‌റൂഫ് ഐ. മണലോടി, ക്യാപ്റ്റന്‍ സൈമണ്‍ രാജന്‍, ഡോ. ദീപൂ ജയചന്ദ്രന്‍ നായര്‍, രവി പാലത്തുങ്കല്‍ എന്നിവര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ എക്‌സലന്‍സ് വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ നേടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ടെക്‌നോളജി, വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി നടന്ന കോണ്‍ഫറന്‍സില്‍ ഡോ. ഡേവിഡ് ഓര്‍ട്ടന്‍( എംബിഎ പ്രോഗ്രാം മേധാവി, ഡെര്‍ബി സര്‍വകലാശാല, യുകെ), ഡോ. മാല്‍കോം ട്രോട്ടര്‍( ദ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബുക്ക് കീപ്പേഴ്‌സ്, യുകെ), വിജു ചാക്കോ( ടാറ്റ കണ്‍സള്‍ട്ടന്‍സി), പ്രവീണ്‍ പരമേശ്വര്‍( സിഇഒ, തോട്ട്‌സ് അക്കാദമി), ടി.പി സേതുമാധവന്‍( യുഎല്‍ എജ്യുക്കേഷന്‍, യുഎല്‍ സൈബര്‍പാര്‍ക്ക്, കോഴിക്കോട്), അര്‍ജുന്‍ ഹരി( സിഇഒ, വുഡിഡാറ്റടെക്‌ ്രൈപവറ്റ് ലിമിറ്റഡ്), പ്രൊഫ. അബ്രഹാം കോശി( ഐഐഎം, അഹമ്മദാബാദ്), പ്രൊഫ. കുഞ്ചറിയ പി ഐസക്( മുന്‍ വൈസ് ചാന്‍സിലര്‍, എപിജെ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കേരള), പ്രൊഫ. കെ എസ് രാധാകൃഷ്ണന്‍( മുന്‍ വൈസ് ചാന്‍സിലര്‍, ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, കാലടി), ഡോ. സജി ഗോപിനാഥ്( സിഇഒ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍), ഡോ. സുരേഷ് ദാസ്( എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്), പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി( ഡയറക്ടര്‍, ഐഐഎം, കോഴിക്കോട്), ഡോ. മുഹമ്മദ് മജീദ്( സമി ലാബ്‌സ് സ്ഥാപകന്‍) എന്നിവര്# ആശയങ്ങള്‍ പങ്കുവെച്ചു.

 

Comments

comments