ഡ്രാഗണ്‍ സിറ്റി മൂന്നാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാകും

ഡ്രാഗണ്‍ സിറ്റി മൂന്നാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാകും

375,000 ചതുരശ്രയടി കോംപ്ലക്‌സില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് മൂന്നാം ഘട്ടം ഉയരുന്നത്

ദുബായ്: നഖീലിന്റെ ഡ്രാഗണ്‍ സിറ്റിയുടെ മൂന്നാം ഘട്ട നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. 169 മില്ല്യണ്‍ എഇഡി ചെലവിട്ടുള്ള ഷോറൂമും കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സുമാണ് മൂന്നാംഘട്ടത്തില്‍ പ്രധാനമായും വരുന്നത്. പദ്ധതിയുടെ നിര്‍മാണത്തിന്റെ 80 ശതമാനവും പൂര്‍ത്തിയായെന്ന് നഖീല്‍ അറിയിച്ചു.

നഖീല്‍ മാള്‍സിനാണ് പദ്ധതിയുടെ നിയന്ത്രണം. 375,000 സ്‌ക്വയര്‍ഫീറ്റ് കോംപ്ലക്‌സില്‍ അത്യാധുനിക സജ്ജീകരണങ്ങളുണ്ടാകും. 900 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യമുണ്ട്. മിക്‌സഡ് യൂസ് പദ്ധതിയായി വിഭാവനം ചെയ്ത ഡ്രാഗണ്‍ സിറ്റിയുടെ വളര്‍ച്ച ഇതോടെ പുതിയ തലത്തിലേക്ക് എത്തും. പദ്ധതിയുടെ മൊത്തം വ്യാപ്തി മൂന്നാം ഘട്ടത്തിന്റെ നിര്‍മാണത്തോടെ 11 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റാകും.

ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് റീട്ടെയ്ല്‍, ട്രേഡിംഗ് ഹബ്ബായ ഡ്രാഗണ്‍ മാര്‍ട്ട് ആണ് ഡ്രാഗണ്‍ സിറ്റിയിലെ പ്രധാന ആകര്‍ഷണം. ഡ്രാഗണ്‍ മാര്‍ട്ടിന്റെ സഹോദര സ്ഥാപനമായ ഡ്രാഗണ്‍ മാര്‍ട്ട് 2-ഉം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

നഖീലിന്റെ 251 റൂമുകളുള്ള ഹോട്ടലും 2016ല്‍ ഡ്രാഗണ്‍ സിറ്റിയില്‍ തുറന്നിരുന്നു. 304 റൂമുകളുള്ള പ്രീമിയര്‍ ഇന്‍ എന്ന ഹോട്ടലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

Comments

comments

Categories: Arabia