മൂലധന അപര്യാപ്തത വ്യവസായിക മേഖലയെ തകര്‍ക്കുന്നതായി ഡോ. ഡേവിഡ് ഓര്‍ട്ടന്‍

മൂലധന അപര്യാപ്തത വ്യവസായിക മേഖലയെ തകര്‍ക്കുന്നതായി ഡോ. ഡേവിഡ് ഓര്‍ട്ടന്‍

മൂലധന അപര്യാപ്തത വ്യവസായിക മേഖലയുടെ വളര്‍ച്ച മുരടിപ്പിക്കുന്നതായി യുകെ ഡെര്‍ബി സര്‍വ്വകലാശാല മേധാവി ഡോ.ഡേവിഡ് ഓര്‍ട്ടന്‍.

ഫ്യൂച്ചര്‍ കേരള എഡ്യുക്കേഷന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസവും നാലാം വ്യവസായിക വിപ്ലവവും’ എന്ന വിഷയത്തില്‍ സംസാരിക്ക്ുകയായിരുന്നു അദ്ദേഹം. നാലാം വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ മുന്നേറ്റം നടത്തുമ്പോള്‍ കേരളത്തിന്റെ സംഭാവനകള്‍ എന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് കാര്യമായ മൂലധനമോ പിന്തുണയോ ലഭിക്കാത്തതാണ് വ്യവസായിക മേഖലയിലെ തളര്‍ച്ചയ്ക്ക് കാരണമാവുന്നത്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ മേഖല കൂടുതലായും ഭാവി എഞ്ചിനിയര്‍മാരേയും ഡോക്ടര്‍മാരേയും വാര്‍ത്തെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യവസായിക സംരംഭകര്‍ വളര്‍ന്നു വരേണ്ടതാണ് രാജ്യത്തിന്റെ ഭാവിക്ക് അനുവാര്യം. വ്യവസായ സംരംഭകരില്‍ കഴിവ് ഉള്ള ജീവനക്കാരുടെ അപര്യാപ്തതയാണ് മറ്റൊരു പ്രശ്‌നം. സാങ്കേതികവിദ്യ കാലാഹരണപ്പെട്ടതും വ്യാവസായിക മേഖലയ്ക്ക് തിരിച്ചടിയാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Tags: David ortan