ആന്ധ്രയിലെ കര്‍ഷകര്‍ക്ക് സഹായവുമായി വാള്‍മാര്‍ട്ട്

ആന്ധ്രയിലെ കര്‍ഷകര്‍ക്ക് സഹായവുമായി വാള്‍മാര്‍ട്ട്

 

ഹൈദരാബാദ്: വാള്‍മാര്‍ട്ട്, വിള ഗവേഷണ കേന്ദ്രമായ ഇന്റര്‍നാഷണല്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. 2 ദശലക്ഷം ഡോളറാണ് ഇതിനായി വാള്‍മാര്‍ട്ട് നിക്ഷേപിക്കുന്നത്.

ആന്ധ്രാ പ്രദേശിലെ കര്‍ഷകരുടെ വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പദ്ധതിയുമായി വാള്‍മാര്‍ട്ട് മുന്നോട്ടു വന്നിരിക്കുന്നത്. ബുധനാഴ്ച്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വാള്‍മാര്‍ട്ട് പുറത്തു വിട്ടത്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ വിഭാഗങ്ങള്‍ക്കിടയിലെ സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന കര്‍ഷകരില്‍ പോഷകാഹാരത്തിന്റെ അപര്യാപ്ത തുടച്ചു നീക്കാനാവുമെന്നാണ് കരുതുന്നത്. പുതിയ ഇനം വിത്തിനങ്ങളും ചെടികളും നല്‍കികൊണ്ട് ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് നല്‍കുകയാണ് ആദ്യഘട്ടം.

Comments

comments

Categories: Business & Economy
Tags: farmers