എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ചാര്‍ജുകളില്‍ വ്യത്യാസം

എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ചാര്‍ജുകളില്‍ വ്യത്യാസം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ക്കായി ഈടാക്കുന്ന ചാര്‍ജുകള്‍ പുതുക്കി. അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ 500 രൂപയാണ് ഇപ്പോഴത്തെ ഫീസ്. എന്നാല്‍ അക്കൗണ്ട് തുടങ്ങി 14 ദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നവര്‍ക്ക് ഈ ചാര്‍ജ് ഈടാക്കുകയില്ല. രാജ്യത്തെ രേ്‌റവും വലിയ ബാങ്കായ എസ്ബിഐ ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

എന്നാല്‍ അക്കൗണ്ട് തുടങ്ങി 14 ദിവസത്തിനു ശേഷമോ ഒരു വര്‍ഷത്തിനുള്ളിലോ അക്കൗണ്ട് ക്ലോസ് ചെയ്യുന്നവര്‍ 500 രൂപയും ജിഎസ്ടി നിരക്കും നല്‍കണം. ഒരു വര്‍ഷത്തിനു ശേഷമാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കില്‍ ചാര്‍ജുകള്‍ ഈടാക്കില്ല. പലതരത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ എസ്ബിഐ നല്‍കുന്നുണ്ട്. ബിഎസ്ബിഡി(ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്) അത്തരത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ടാണ്. ഈ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ ചില ഉപാധികളുണ്ട്.

Comments

comments

Categories: Banking
Tags: SBI