സ്പാം, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവ നീക്കം ചെയ്യാനൊരുങ്ങി ട്വിറ്റര്‍

സ്പാം, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവ നീക്കം ചെയ്യാനൊരുങ്ങി ട്വിറ്റര്‍

സ്പാം, ട്രോള്‍, വിദ്വേഷം ഉയര്‍ത്തുന്ന പ്രസംഗങ്ങള്‍ എന്നിവയെ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനം. ഇപ്പോള്‍ ഉപയോഗിച്ച് വരുന്ന മൈക്രോ ബ്ലോഗിങ് സംവിധാനമനുസരിച്ച് 9.9 മില്ല്യണ്‍ സ്പാം അക്കൗണ്ടുകളെയാണ് ഓരോ ആഴ്ച്ചയിലും ട്വിറ്റര്‍ നീക്കം ചെയ്യുന്നത്. വിശ്വസനീയമല്ലാത്ത അക്കൗണ്ടുകളും സംശയകരമായ ഇടപെടലുകളും നിരീക്ഷിച്ച ശേഷമാണ് നടപടി.

അക്കൗണ്ടുകളില്‍ സൈന്‍ഇന്‍ ചെയ്ത് പ്രവേശിക്കുന്നതിനുമുള്ള രീതികള്‍ കര്‍ശനമാക്കാനാണ് തീരുമാനം. ഇതിനായി ഇമെയില്‍ അഡ്രസോ ഫോണ്‍ നമ്പറോ നല്‍കേണ്ടതായി വരും. ഇപ്പോള്‍ സ്വീകരിച്ചു വരുന്ന നടപടികളിലൂടെ ഒരു പരിധി വരെ സ്പാം അക്കൗണ്ടുകളെ തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് ട്വിറ്റര്‍ ഇന്ത്യ അറിയിച്ചു. 50,000 ത്തിലധികം സ്പാം അക്കൗണ്ടുകളാണ് ഒരു ദിവസം സൈന്‍ഇന്‍ ചെയ്യുന്നത്. ഒരേ ഹാഷ്ടാഗിലൂടെ നിരന്തരമായി ചെയ്യുന്ന ട്വീറ്റുകള്‍, നിരന്തരമായി മെന്‍ഷന്‍ ചെയ്യുന്നത് എല്ലാം കൃത്യമായി നിരീക്ഷിക്കപ്പെടും. വിദ്വേഷം പകരുന്ന പോസ്റ്റുകളും അനാവശ്യ വയലന്‍സ് സൃഷ്ടിക്കുന്ന ഉള്ളടക്കവും നീക്കം ചെയ്യപ്പെടുകയാണ്. ഓരോ അക്കൗണ്ടുകള്‍ക്കുമുള്ള ഫോളോവേഴ്‌സ്, റീട്വീറ്റുകള്‍ എന്നിവ വ്യക്തമായി നിരീക്ഷിക്കും.

Comments

comments

Categories: Tech
Tags: twitter