എറിക്‌സണിന്റെ ഇന്ത്യന്‍ പ്ലാന്റില്‍ മികച്ച ലാഭമെന്ന് റിപ്പോര്‍ട്ട്

എറിക്‌സണിന്റെ ഇന്ത്യന്‍ പ്ലാന്റില്‍ മികച്ച ലാഭമെന്ന് റിപ്പോര്‍ട്ട്

സോണി എറിക്‌സണിന്റെ അമേരിക്കയിലെ പ്ലാന്റിന് ശേഷം ഏറ്റവും മികച്ച ലാഭം കൊയ്യുന്നത് ഇന്ത്യയിലെ പ്ലാന്റെന്ന് റിപ്പോര്‍ട്ട്. 2018 ലെ കണക്കു പ്രകാരമാണ് ചൈനയേയും കടത്തിവെട്ടി ഇന്ത്യ മുന്നേറിയത്.

ഇന്ത്യയില്‍, അപ്രതീക്ഷിതമായ ഉയര്‍ച്ചയാണ് ഇതുവഴി ഉണ്ടായതെന്ന് എറിക്‌സണിന്റെ തെക്കു കിഴക്കന്‍ ഏഷ്യ തലവന്‍ നന്‍സിയോ മിര്‍ട്ടിലോ പറഞ്ഞു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ എറിക്‌സണിന്റെ മുഖ്യ എതിരാളിയായ ചൈനീസ് കമ്പനി ഹുവായ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ടെലികോം ഉപകരണങ്ങളുടെ കയറ്റുമതി ആരംഭിക്കുന്നതിന് എറിക്‌സണ്‍ പൂനെയിലെ ഉല്‍പ്പാദന കേന്ദ്രം വിപുലപ്പെടുത്തും.

ഇന്ത്യ ഒരു വലിയ രാജ്യമായി വളരുകയാണ്, വരും വര്‍ഷങ്ങളില്‍ 900 ദശലക്ഷം മുതല്‍ 1 ദശലക്ഷം വരെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗം വര്‍ദ്ധിക്കുമെന്നും മിര്‍ട്ടിലോ പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എറിക്‌സന്റെ ആഗോള വരുമാനത്തിന് 6 ശതമാനം ഇന്ത്യ സംഭാവന ചെയ്തു. ചൈന 4 ശതമാനം സംഭാവന ചെയ്തപ്പോള്‍ അമേരിക്ക 27 ശതമാനം നല്‍കിക്കൊണ്ട് ഒന്നാമതായി. എറിക്‌സണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി (ആര്‍കോം) എട്ട് മാസത്തോളം നിയമപരമായ തര്‍ക്കം നിലനിന്നിരുന്നു. റിലയന്‍സ് 120 ദിവസത്തിനുള്ളില്‍ എറിക്‌സണ് നഷ്ടപരിഹാരം നല്‍കണമെന്നാണ് കേസ് വിധിച്ചിരിക്കുന്നത്. എറിക്‌സണിന്റെ വിപണി വിഹിതം വര്‍ദ്ധിച്ചതായും മിര്‍ട്ടിലോ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy