മുട്ട തോടില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍

മുട്ട തോടില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: മുട്ട തോടില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നു ഖരഖ്പൂര്‍ ഐഐടിയിലെ ശാസ്ത്രജ്ഞര്‍. മുട്ട തോടില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനില്‍ (മാംസ്യം) piezoelectric properties ഉണ്ട്. ചില പ്രത്യേകതരം ഖര വസ്തുക്കള്‍ (സ്ഫടികം അഥവാ ക്രിസ്റ്റല്‍, സെറാമിക്‌സ്) പ്രകടിപ്പിക്കുന്ന ഒരു സവിശേഷ സ്വഭാവമാണു പീസോ ഇലക്ട്രിസിറ്റി. ചലനം, സ്പര്‍ശം തുടങ്ങിയവയില്‍നിന്നുള്ള ലഘുമര്‍ദം മൂലം വസ്തുക്കളില്‍ വൈദ്യുതി ഉണ്ടാകാറുണ്ട്. അതിനെ പീസോ ഇലക്ട്രിസിറ്റി എന്നു വിളിക്കുന്നു. ഇത്തരത്തില്‍ പീസോ ഇലക്ട്രിക് സ്വഭാവങ്ങളുള്ള മുട്ട തോടിന്റെ പ്രോട്ടീന്‍ ഉപയോഗിച്ച് വികസിപ്പിക്കുന്ന ഉപകരണത്തിനു ശരീര ചലനത്തില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. ഈ ഉപകരണത്തിനു ഭാവിയില്‍ ശരീരത്തില്‍ അണിയാന്‍ സാധിക്കുന്ന വെയറബിള്‍ സെന്‍സറുകളെയും, ഡിവൈസുകളെയും ചാര്‍ജ്ജ് ചെയ്യാനും സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രക്രിയ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതല്ലെന്നും തെളിയിച്ചിട്ടുണ്ട്.

ജൈവ അടിസ്ഥാനമായ ഹരിതോര്‍ജ്ജം ഇതുവരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു ഐഐടി ഖരഖ്പൂറിലെ പ്രഫസര്‍ ഭാനു ഭൂഷന്‍ പറഞ്ഞു. ഇക്കാലമത്രയും, ബയോ-പീസോ ഇലക്ട്രിസിറ്റിയെ കുറിച്ചു ഗൗരവതരമായ പോരായ്മകളുണ്ടെന്ന് പ്രചരിച്ചിരുന്നു. അവയുടെ ലഭ്യത, വിഷലിപ്തത, വ്യാവസായികമായി അനുകൂലമല്ല എന്നിവയായിരുന്നു ബയോ-പീസോ ഇലക്ട്രിസിറ്റിയെ കുറിച്ച് പ്രചരിച്ചിരുന്നതെന്ന് പ്രഫസര്‍ ഭാനു ഭൂഷന്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഗവേഷണം അടിസ്ഥാനമാക്കിയിരിക്കുന്നത്, പ്രകൃതിദത്തമായ മുട്ട തോടിനെ എങ്ങനെ പീസോ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കാനുള്ള വസ്തുവാക്കി മാറ്റാമെന്നാണെന്നും അദ്ദേഹം പറഞ്ഞു. Materials Today Energy എന്ന മാസികയില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Slider

Related Articles