ബഹറിന് പിന്തുണ പ്രഖ്യാപിച്ച് സൗദി, യുഎഇ, കുവൈറ്റ്

ബഹറിന് പിന്തുണ പ്രഖ്യാപിച്ച് സൗദി, യുഎഇ, കുവൈറ്റ്

ദുബായ്: ബഹറിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് സൗദി അറേബ്യയും യുഎഇയും കുവൈത്തും പിന്തുണ പ്രഖ്യാപിച്ചു. മൂന്ന് രാജ്യങ്ങളും ബഹ്‌റിന്റെ സാമ്പത്തിക പരിഷ്‌കരണവും സാമ്പത്തിക പരിസ്ഥിതിയുമായി സഹകരിക്കുന്നതായി സംയുക്ത പ്രസ്താവന നടത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനായി ബഹറിന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

ബഹറിന്റെ സാമ്രാജ്യത്വത്തെ പരിഗണിക്കാന്‍ എല്ലാ ഉപാധികളും പരിഗണിക്കും, സാമ്പത്തിക പരിഷ്‌കരണത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. 2014 ല്‍ എണ്ണവില കുറഞ്ഞതോടെ ബഹറിന്റെ സാമ്പത്തിക സ്ഥിതി ഉലഞ്ഞ് തുടങ്ങിയിരുന്നു. ബഹറിന്‍ ദിനാര്‍ 17 ഡോളറിനും താഴെയായി. ബഹറിന്‍ ബോണ്ടുകള്‍ കുത്തനെ കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് പൊതു കടബാധ്യത വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. 2018 ല്‍ സ്റ്റേറ്റ് ബഡ്ജറ്റ് വിടവ് 210 ബില്ല്യണ്‍ ഡോളറായി കണക്കാക്കപ്പെട്ടിരുന്നു. സൗദി അറേബ്യയും ബഹ്‌റിനിലെ മറ്റ് സഖ്യശക്തികളും അധിക സാമ്പത്തിക പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്കുകള്‍ പറഞ്ഞു. സൗദി അറേബ്യയില്‍ നിന്നും മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുമുളള സഹായത്തിനായി ബഹറിന്‍ ഒരു വര്‍ഷമായി ചര്‍ച്ചചെയ്യുന്നുണ്ടെന്നും ബാങ്ക് ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: Bahrin