ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തകര്‍ച്ച

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തകര്‍ച്ച

ന്യൂഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 49 പൈസ താഴ്ന്ന് 69 രൂപയിലാണ് രൂപയുടെ വിനിമയ നിരക്ക് എത്തിയിരിക്കുന്നത്. രൂപയുടെ വിനിമയ നിരക്ക് ഇതുവരെ രേഖപ്പെടുത്തിയതില്‍ റെക്കോര്‍ഡ് തകര്‍ച്ചയിലാണ്. ബാങ്കുകള്‍, ഇറക്കുമതി, എണ്ണ കമ്പനികളില്‍ നിന്നും ഡോളറിനുള്ള ആവശ്യം വര്‍ധിച്ചതാണ് ഇത്രയും താഴ്ചയില്‍ എത്തിച്ചത്.

 

ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നവംബറോടെ നിര്‍ത്തിവെക്കണമെന്ന അമേരിക്ക ആവശ്യപ്പെട്ടതിന്‍രെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയായിരുന്നു.

ഇതിനു മുമ്പ് 2016 നവംബറിലാണ് ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. 68.73 ആയിരുന്നു അന്നത്തെ വിനിമയ നിരക്ക്. അമേരിക്കയുമായി നടക്കുന്ന വ്യാപാര യുദ്ധവും രൂപയുടെ വിനിമയനിരക്ക് കുത്തനെ ഇടിയാന്‍ കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

 

 

Comments

comments

Tags: dollar, Rupee