റിമോട്ട് കണ്‍ട്രോള്‍ കാറുകള്‍ (5,000 രൂപയില്‍ താഴെ വില)

റിമോട്ട് കണ്‍ട്രോള്‍ കാറുകള്‍ (5,000 രൂപയില്‍ താഴെ വില)

ഉപയോഗിക്കുന്നവര്‍ക്ക് കുട്ടിക്കളിയാകാമെങ്കിലും ആര്‍സി കാറുകള്‍ ലോകമെങ്ങും ഗൗരവപ്പെട്ട ബിസിനസ്സാണ്

രോ വര്‍ഷം കഴിയുന്തോറും പ്രായം കൂടിവരികയാണെങ്കിലും മനസ്സില്‍ ചെറുപ്പം കാത്തുസൂക്ഷിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കില്‍ ഉള്ളില്‍ കുട്ടിയായിരിക്കുന്നവര്‍ക്കും സ്വന്തം കുട്ടികള്‍ക്കും സമ്മാനിക്കാന്‍ കഴിയുന്ന ഒന്നാന്തരം കളിപ്പാട്ടമാണ് ആര്‍സി (റിമോട്ട് കണ്‍ട്രോള്‍) കാറുകള്‍. ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു കുട്ടിക്കളിയാകാമെങ്കിലും ആര്‍സി കാറുകള്‍ ലോകമെങ്ങും ഗൗരവപ്പെട്ട ബിസിനസ്സാണ്. കൂടുതല്‍ കരുത്തുറ്റതും അതിവേഗത്തില്‍ പായുന്നതുമായ റിമോട്ട് കണ്‍ട്രോള്‍ കാറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. 5,000 രൂപയില്‍ താഴെ വില വരുന്ന അതിവേഗ റിമോട്ട് കണ്‍ട്രോള്‍ കാറുകള്‍ ഏതെല്ലാമെന്ന് നോക്കാം.

മയിസ്‌റ്റോ റോക്ക് ക്രൗളര്‍

റോക്ക് ക്രൗളര്‍ എന്ന ഓഫ്-റോഡറിന് 4,495 രൂപയാണ് വില. മണല്‍, ചരല്‍, പാറ തുടങ്ങി സകലമാന പരുക്കന്‍ പ്രതലങ്ങളും താണ്ടാന്‍ കേമനാണ്. സുഗമമായി ഡ്രൈവ് ചെയ്യാം. 4 വീല്‍ ഡ്രൈവ് വാഹനത്തിന് ഫ്രണ്ട്, റിയര്‍ സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു. മൂന്ന് മോട്ടോറുകളാണ് (രണ്ടെണ്ണം ഡ്രൈവിംഗിനും ഒന്ന് സ്റ്റിയറിംഗ് ആവശ്യങ്ങള്‍ക്കും) മയിസ്‌റ്റോ റോക്ക് ക്രൗളറിന്റെ പ്രത്യേകത. 3 ചാനല്‍ ട്രാന്‍സ്മിറ്റര്‍ ഉള്ളതിനാല്‍ മൂന്ന് പേര്‍ക്ക് ഒരേ സമയം കളിക്കാം. മറ്റുള്ളവര്‍ക്ക് അവരുടേതായ റിമോട്ട് കണ്‍ട്രോള്‍ മയിസ്റ്റോ കാറുകള്‍ വേണമെന്ന് മാത്രം.

മയിസ്‌റ്റോ ലാഫെറാറി

യഥാര്‍ത്ഥ ഫെറാറി ലാഫെറാറിയില്‍നിന്ന് വ്യത്യസ്തമായി റിമോട്ട് കണ്‍ട്രോള്‍ കളിപ്പാട്ട രൂപത്തിലെത്തിയപ്പോള്‍ ലാഫെറാറിയില്‍ ചെറിയ ഡീട്ടെയ്‌ലിംഗ് നടത്തിയത് ശ്രദ്ധയില്‍പ്പെടും. പ്രൊപ്പോര്‍ഷണല്‍ സ്പീഡ് കണ്‍ട്രോള്‍, ഡിഫ്രന്‍ഷ്യല്‍ ഗിയര്‍ബോക്‌സ് സഹിതം പ്രോ-സ്റ്റൈല്‍ കണ്‍ട്രോളര്‍ കൂടെ ലഭിക്കും. 3,500 രൂപയാണ് വില.

മയിസ്റ്റോ മക്‌ലാറന്‍ പി1

മക്‌ലാറന്‍ പി1, ഫെറാറി ലാഫെറാറി തമ്മിലുള്ള മത്സരത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രൊപ്പോര്‍ഷണല്‍ സ്പീഡ് കണ്‍ട്രോള്‍, ഡിഫ്രന്‍ഷ്യല്‍ ഗിയര്‍ബോക്‌സ് സഹിതം പ്രോ-സ്റ്റൈല്‍ കണ്‍ട്രോളര്‍ ഉണ്ടായിരിക്കും. വില 3,500 രൂപ തന്നെ. കാലിഫോര്‍ണിയ ആസ്ഥാനമായ ടോയ് ബ്രാന്‍ഡാണ് മയിസ്‌റ്റോ.

മയിസ്റ്റോ മസില്‍ മെഷീന്‍സ് എച്ച്ഡി 1969 ഫോഡ് മസ്താംഗ് ബോസ് 302

യൂറോപ്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് പകരം അമേരിക്കന്‍ മസില്‍ കാറും പരിഗണിക്കാവുന്നതാണ്. 1969 മോഡല്‍ ഫോഡ് മസ്താംഗ് ബോസ് 302 റിമോട്ട് കണ്‍ട്രോള്‍ കാര്‍ നല്ല ചോയ്‌സ് ആയിരിക്കും. 3,250 രൂപയാണ് വില.

രാസ്റ്റാര്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി3

കരുത്തും സ്റ്റൈലും സമന്വയിച്ച രാസ്റ്റാര്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി3 കളിപ്പാട്ടം 1:14 അനുപാതത്തിലാണ് യഥാതഥമായി നിര്‍മ്മിച്ചിരിക്കുന്നത്. 3,500 രൂപയാണ് റിമോട്ട് കണ്‍ട്രോള്‍ കാറിന്റെ വില. ഹോങ്കോങ് ആസ്ഥാനമായ റിമോട്ട് കണ്‍ട്രോള്‍ ഓട്ടോ മോഡല്‍ നിര്‍മ്മാതാക്കളാണ് രാസ്റ്റാര്‍. രാസ്റ്റാര്‍ ഗ്രൂപ്പിനുകീഴിലെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്.

Comments

comments

Categories: Auto