ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 179.47 പോയന്റ് താഴ്ന്ന് 35,037.64ലിലും നിഫ്റ്റി 82.30 പോയന്റ് നഷ്ടത്തില്‍ 10,589.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 807 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1811 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിന്‍, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല് ടെക്, ഐടിസി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Comments

comments

Categories: Business & Economy
Tags: share market