ജിയോണി ഇന്ത്യയെ സ്വന്തമാക്കാന്‍ കാര്‍ബണ്‍

ജിയോണി ഇന്ത്യയെ സ്വന്തമാക്കാന്‍ കാര്‍ബണ്‍

250 കോടി രൂപയോളം ചെലവാക്കേണ്ടി വരുമെന്ന് സൂചന; 10 വര്‍ഷത്തേക്ക് ജിയോണി ബ്രാന്‍ഡ് കാര്‍ബണ് ഉപയോഗിക്കാം

മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദകരായ ജിയോണിയുടെ ഇന്ത്യന്‍ വിഭാഗത്തെ സ്വന്തമാക്കുന്നതിന് സ്വദേശി കമ്പനിയായ കാര്‍ബണ്‍ രംഗത്ത്. ജിയോണി ഇന്ത്യയുടെ ന്യൂനപക്ഷ ഓഹരി പങ്കാളിയായ അരവിന്ദ് ആര്‍ വോഹ്‌റയുമായി കൈകോര്‍ത്താണ് കാര്‍ബണ്‍ മൊബീലിന്റെ സംരംഭകരുടെ നീക്കം. ഇതിന്റെ ഭാഗമായി ദീര്‍ഘകാല ബ്രാന്‍ഡ് ലൈസന്‍സിംഗ് കരാറില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് ഇവരെന്നാണ് മേഖലയിലെ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഏറ്റെടുക്കലിന് 250 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ പകുതി തുകയും ബ്രാന്‍ഡ് ലൈസന്‍സിംഗിനാവും ചെലവാക്കുക.

കാര്‍ബണ്‍ മൊബീലിന്റെ ഉടമസ്ഥരായ ജയ്‌ന ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പ്രദീപ് ജയ്‌നും വോഹ്‌റയും ജിയോണിയുടെ അനുബന്ധ കമ്പനിയായ ജിയോണി കമ്യൂണിക്കേഷന്‍ എക്യുപ്‌മെന്റുമായി 74 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഹോംങ്കോംഗില്‍ വെച്ചായിരുന്നു ഇടപാട്. ബാക്കിവരുന്ന 26 ശതമാനം ഓഹരികള്‍ നിലവില്‍ വോഹ്‌റയുടേയും കുടുംബത്തിന്റേയും പക്കലാണ്. രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ന്യായമായ നിരക്കില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കികൊണ്ട് ഒക്‌റ്റോബറിലെ ഉല്‍സവ സീസണില്‍ ജിയോണിയെ പുനരവതരിപ്പിക്കുമെന്നും ഒന്നാം നിരക്കാരായ ഷഓമിയെ വെല്ലുവിളിക്കുമെന്നും വോറയും ജെയ്‌നും നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ജിയോണി ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ പങ്കാളികള്‍ക്ക് പത്ത് വര്‍ഷത്തെ അവകാശം ഉണ്ടായിരിക്കും. ബ്രാന്‍ഡിന്റെ ലൈസന്‍സിംഗിന് നേരിട്ട് നല്‍കുന്ന തുക കൂടാതെ റോയല്‍ട്ടിയും ചൈനീസ് കമ്പനിക്ക് ലഭിക്കും.

അക്രമണോല്‍സുകമായ മല്‍സരം നടക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ന്യായമായ നിരക്കില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കികൊണ്ട് ഒക്‌റ്റോബറിലെ ഉല്‍സവ സീസണില്‍ ജിയോണിയെ പുനരവതരിപ്പിക്കുമെന്നും ഒന്നാം നിരക്കാരായ ഷഓമിയെ വെല്ലുവിളിക്കുമെന്നും വോറയും ജെയ്‌നും നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ മുന്‍പ് ജിയോണിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മാതൃ കമ്പനിയുടെ സാമ്പത്തിക ഞെരുക്കം കാരണം ജിയോണി ഇന്ത്യയുടെ പ്രകടനവും പിന്നോട്ട് പോയി.

Comments

comments

Categories: Business & Economy