ഇന്ത്യന്‍ഭാഷയില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇന്ത്യന്‍ഭാഷയില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാലു വര്‍ഷത്തിനുള്ളില്‍ 53.6 കോടി കവിയുമെന്ന് ഗൂഗിള്‍. രാജ്യത്തെ ആകെ ഡിജിറ്റല്‍ പരസ്യങ്ങളുടെ 35 ശതമാനമായ 440 കോടിയും ഇന്ത്യന്‍ ഭാഷകളുടെ സംഭാവനയാണ്. ഇതില്‍ പ്രാദേശികഭാഷകളുടെ പങ്ക് അഞ്ചു ശതമാനമാണ്.

ഇംഗ്ലീഷ് ഇതരഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നിലവില്‍ 23.4 കോടിയാണ്. ഇംഗ്ലീഷില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തെ ഇന്ത്യന്‍ ഭാഷകള്‍ ഇതിനകം കടത്തിവെട്ടി. 17.5 കോടി ആളുകളാണ് ഇന്ത്യയില്‍ ഇംഗ്ലീഷില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് ഇതരഭാഷകള്‍ ഉപയോഗിക്കുന്നവരില്‍ 30 ശതമാനവും തെലുങ്ക്, മറാത്തി, തമിഴ്, ബംഗാളി എന്നീ ഭാഷകള്‍ ഉപയോഗിക്കുന്നവരാണ്. അടുത്ത നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നവരുടെ എണ്ണം 19.9 കോടിയിലെത്തുമെന്നാണ് കരുതുന്നത്. ഇംഗ്ലീഷ് ഇതരഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ തങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഗൂഗിള്‍ അറിയിച്ചു.

Comments

comments

Categories: Tech