ഐടി കമ്പനികള്‍ക്ക് ഓസ്‌ട്രേലിയ നികുതി ഈടാക്കുന്നു; ഇന്ത്യ ആശങ്കയില്‍

ഐടി കമ്പനികള്‍ക്ക് ഓസ്‌ട്രേലിയ നികുതി ഈടാക്കുന്നു;  ഇന്ത്യ ആശങ്കയില്‍

മെല്‍ബണ്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഓസ്‌ട്രേലിയന്‍ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ ആശങ്കയിലായി. ഇത് സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആലോചനയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു ഓസ്‌ട്രേലിയന്‍ സന്ദര്‍സനം നടത്തിയതിനു പിന്നാലെയാണ് നികുതി സംബന്ധിച്ച വിഷയം ഉയര്‍ന്നു വരുന്നത്.

ആഗോള വാണിജ്യ നിയമം അനുസരിച്ച് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്ക് (ഓണ്‍ ഷോര്‍ ഐടി കമ്പനി) മാത്രമാണ് നികുതി ഈടാക്കാന്‍ അവകാശമുള്ളൂ. ഇന്ത്യയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക്( ഓഫ്-ഷോര്‍ കമ്പനികള്‍) നികുതി ഈടാക്കാന്‍ കഴിയില്ല.

അതേസമയം, ചില ഇന്ത്യന്‍ കമ്പനികള്‍ ഇത് സംബന്ധിച്ച് ഓസ്‌ട്രേലിയയിലെ കോടതികളെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.

മറ്റ് രാജ്യങ്ങള്‍ക്കുവേണ്ടി പ്രത്യേകിച്ച് യുഎസിന് നല്‍കുന്ന ഓഫ് ഷോര്‍ സര്‍വീസില്‍ നിന്നും ഇന്ത്യ വന്‍ നേട്ടമാണ് കൊയ്യുന്നത്.

ഓസ്‌ട്രേലിയയുമായി മികച്ച വാണിജ്യ ബന്ധമാണ് ഇന്ത്യ നിലനിര്‍ത്തുന്നത്. ഉഭയകക്ഷി വ്യവസായത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം 18 ബില്യണ്‍ യുഎസ് ഡോളറാണ് വര്‍ധിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 14.11 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

Comments

comments