സൈബര്‍ ആക്രമണങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

സൈബര്‍ ആക്രമണങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: വെബ് സൈറ്റ് ആക്രമണങ്ങള്‍ കൂടുതല്‍ നടക്കുന്ന പത്ത് രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ക്ലൗഡ് അടിസ്ഥിത ഡെലിവറി നെറ്റ്‌വര്‍ക്ക് പ്രൊവൈഡറായ അക്കാമയ് ടെക്‌നോളജീസാണ് വെബ് ആപ്ലിക്കേഷനു നേരയുള്ള ആക്രമണം സംബന്ധിച്ച് പഠനം നടത്തിയത്.

ആഗോളതലത്തില്‍ 2.8 കോടി ആക്രമണങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ആക്രമണങ്ങളുടെ സ്രോതസ്സ് സംബന്ധിച്ച പട്ടികയില്‍ ആഗോളതലത്തില്‍ ഇന്ത്യ എട്ടാമതാണ്. ഹോസ്പിലാറ്റി വ്യവസായത്തെ തകര്‍ക്കുന്ന സൈബര്‍ ഭീഷണികള്‍ ഹാക്കര്‍മാരില്‍ നിന്നും സൈബര്‍ സെക്യൂരിറ്റി പ്രതിരോധം ഭീഷണി നേരിടുന്നുണ്ട്.

റഷ്യ, ചൈന, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ നിന്നുമാണ് കൂടുകലും സൈബര്‍ ആക്രമണങ്ങളുടെയും ഉറവിടം. ഹോട്ടല്‍, വ്യോമ, നാവിക വെബ്‌സൈറ്റുകള്‍, ട്രാവല്‍ സൈറ്റുകള്‍ എന്നിവയാണ് കൂടുതലും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. ഇവര്‍ക്കുനേരെ 112 ബില്യണ്‍ ബോട്ട് റിക്വസ്റ്റ്‌സ്, സൈറ്റുകള്‍ ദുരുപയോഗം ചെയ്യാന്‍ ലോഗിന്‍ ചെയ്യാനുള്ള ശ്രമം എന്നിവയും അക്കാമയ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. രാജ്യങ്ങളിലെ ഹോസ്പിറ്റാലിറ്റി വ്യവസായം കൂടുതല്‍ ആകര്‍ഷിക്കുന്നുവെന്നതിനാല്‍ ഹാക്കര്‍മാര്‍ ഈ മേഖലയിലെ സൈറ്റുകള്‍ കൂടുതലായും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുമെന്നും അക്കാമയ് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News, Tech
Tags: Web attack

Related Articles