എച്ച്പി പവിലിയന്‍ എക്‌സ് 360 പുറത്തിറക്കി

എച്ച്പി പവിലിയന്‍ എക്‌സ് 360 പുറത്തിറക്കി

വിദ്യാര്‍ത്ഥികള്‍ക്ക് ആനൂകൂല്യങ്ങളുമായി എച്ച്പിയുടെ ബാക്ക് ടു കാമ്പസ് കാംപെയിന്‍

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കും ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ക്കുമായി എച്ച്പി ആക്റ്റീവ് പെന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ എച്ച്പി പവിലിയന്‍ എക്‌സ് 360 പുറത്തിറക്കി. എച്ച്പി നോട്ട് ബുക്കുകളോടും ഡെസ്‌ക്ക് ടോപ്പുകളോടും ഒപ്പം 34,000 രൂപയുടെ ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കോളേജ് ജീവിതം സുഗമമാക്കാനാവും വിധമുള്ള ആനുകൂല്യങ്ങളാണ് എച്ച്പി പ്രഖ്യാപിച്ചിട്ടുള്ളത്. ദൃശ്യ മികവുള്ള രൂപകല്‍പ്പന, ശക്തമായ പ്രകടനം, സുരക്ഷിതത്വത്തോടെ എവിടെ നിന്നും എപ്പോഴും കണക്റ്റ് ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സവിശേഷതകളാണ് പുതിയ എച്ച്പി പവിലിയന്‍ എക്‌സ് 360 നോട് ഒപ്പമുള്ളത്.

എട്ടാം തലമുറ അത്യാധുനീക ഇന്റല്‍ കോര്‍ പ്രോസസര്‍, മൈക്രോ എഡ്ജ് ഡിസ്‌പ്ലേ, ഇന്റല്‍ ഓപ്‌ടൈന്‍ മെമ്മറി, 1.68 കിലോഗ്രാം ഭാരം തുടങ്ങിയവയെല്ലാം പുതിയ എച്ച്പി പവിലിയന്‍ എക്‌സ് 360 ന്റെ സവിശേഷതകളില്‍ പെടുന്നു. 50,347 രൂപ മുതലാണ് ഇതിന്റെ വില. അതിവേഗ ചാര്‍ജിംഗും 11 മണിക്കൂര്‍ വരെ നീളുന്ന ബാറ്ററി ഉപയോഗവും ഇതിനുണ്ട്. ബാക്ക് ടു കാമ്പസ് ആനുകൂല്യങ്ങളുടെ ഭാഗമായി 19,990 രൂപ വിലയുള്ള ബിയോപ്ലേ സ്പീക്കര്‍ താങ്ങാനാവുന്ന വിലയില്‍ ലഭിക്കും. രണ്ടു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച വാറണ്ടി, ഒരു വര്‍ഷത്തേക്ക് അപകടത്തെ തുടര്‍ന്നുള്ള കേടുപാടുകള്‍ക്ക് പരിരക്ഷ, മാക്ഫ്രീ ഇന്റര്‍നെറ്റ് സുരക്ഷ, മോഷണ ഇന്‍ഷുറന്‍സ്, 2500 രൂപയുടെ പൈന്‍ പെര്‍ക്‌സ് ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ഇതിന്റെ ഭാഗമാണ്.

ഉപഭോക്താക്കള്‍ക്ക് അവരുടെ വിവിധങ്ങളായ ഉപയോഗത്തിന് ആവശ്യമായ ഏറ്റവും മികച്ച ഉപകരണങ്ങള്‍ അവതരിപ്പിക്കാനാണ് എച്ച്പി ശ്രമിക്കുന്നതെന്ന് എച്ച്പി ഇന്ത്യയുടെ പേഴ്‌സണല്‍ സിസ്റ്റംസ് സീനിയര്‍ ഡയറക്റ്റര്‍ വിക്രം ബേദി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തങ്ങള്‍ തുടരുന്ന പ്രത്യേക ശ്രദ്ധയുടെ ഭാഗമായി ആകര്‍ഷകമായ ബാക്ക് ടു കാമ്പസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: More